കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് വിഎസ് തലവേദനയാകുമോ? സമരക്കാര്‍ക്ക് പിന്തുണയുമായി വിഎസ് ലോ അക്കാദമിയില്‍!

ലോ അക്കാദമി പ്രതിഷേധത്തിന് പിന്തുണയുമായി വിഎസ് അച്യുതാനന്ദന്‍. വിഎസ് ലോ അക്കാദമിയിലെത്തി. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമെന്ന് വിഎസ്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിഎസ് അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി. എസ്എഫ്‌ഐയുടെ സമരപ്പന്തലിലാണ് വിഎസ് സന്ദര്‍ശനം നടത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണന്നെ് വിഎസ് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കണണെന്നും വിഎസ്.

ലോ അക്കാദമി അധിക ഭൂമി കൈവശം വച്ചിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു.അധികമുള്ള ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ലോ അക്കാദമിയില്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തി വരുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്.

vs achuthanandan

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ലക്ഷ്മിനായര്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഇതിനോടകം പുറത്തു വന്നിരിക്കുകയാണ്. എന്നാല്‍ രാജിവയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.

അതേസമയം സമരം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുമായി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്ര നാഥ് വൈകിട്ട് നാലു മണിക്ക് ചര്‍ച്ച നടത്തും. ഇതിനിടെ അക്കാദമിയില്‍ സര്‍വകലാശാല ഉപസമിതി തിങ്കളാഴ്ച തുടങ്ങിയ തെളിവെടുപ്പ് പൂര്‍ത്തിയായി.

English summary
vs achuthanadan supports student's protest in law accademy. vs visits law accademy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X