Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് മൂന്നാറിലെത്തി, സമരം തീരും വരെ സമരക്കാര്‍ക്കൊപ്പം ഇരിയ്ക്കുമെന്ന് വിഎസ്

മൂന്നാര്‍: ശമ്പള-ബോണസ് വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുന്ന തൊഴിലാളികളെ സന്ദര്‍ശിയ്ക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തി. മൂന്നാറിലെ സമരസ്ഥലത്താണ് വിഎസ് എത്തിയത്. തമിഴില്‍ തൊഴിലാാളികളെ അഭിസംബോധന ചെയ്താണ് വിഎസ് തന്റെ പ്രസംഗം തുടങ്ങിയത്.

അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങളുമായാണ് തൊഴിലാളികള്‍ വിഎസിനെ സ്വീകരിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ തൊഴിലാളികള്‍ വിഎസിനോട് പറഞ്ഞു. സമരം തീരും വരെ സമരക്കാര്‍ക്കൊപ്പം ഇരിയ്ക്കുമെന്നും വിഎസ് പറഞ്ഞു. നവീന മൂന്നാര്‍ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശയം അട്ടിമറിച്ചത് യുഡിഎഫ് ആണെന്നും വിഎസ്. അധികാരത്തില്‍ എത്തിയാല്‍ മൂന്നാറിലെ കൈയ്യേറ്റ ഭൂമികള്‍ പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

VS

ബോണസ് ഉള്‍പ്പടെ വെട്ടിക്കുറച്ച കണ്ണന്‍ ദേവന്‍ കമ്പനിയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎസ് പറഞ്ഞു.നിരാഹാരം കിടക്കുന്ന ദേവികുളം എംഎല്‍എ രാജേന്ദ്രനെ സന്ദര്‍ശിച്ച ശേഷമാണ് വിഎസ് വരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വാക്കു കള്‍ക്ക് വില നല്‍കില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ മൂന്നാറിലേയ്ക്ക് പോകുന്നത് രാജേന്ദ്രനെ കാണാനല്ലെന്നും സമരക്കാരെ കാണാനാണെന്നും വിഎസ് മുമ്പ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+