കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം പ്രശ്‌നമെന്ന് വിഎസ്... തീരുമാനത്തില്‍ അസ്വാഭാവികതയില്ല

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ വെറും ക്ഷണിതാവ് മാത്രമായിക്കഴിഞ്ഞു. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നത് എന്ന് പറയേണ്ടി വരും.

പാര്‍ട്ടി തീരുമാനത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. പ്രായം ആണ് പ്രശ്‌നം. പാര്‍ട്ടി തീരുമാനമാണത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

VS Achuthanandan

വേണമെങ്കില്‍ വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഒരു തരത്തിലും ഉള്‍പ്പെടുത്താതിരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന് ലഭിച്ച തിരിച്ചടിയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

1964 ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ ആദ്യത്തെ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ജീവനോടെയുള്ള ഏക നേതാവാണ് വിഎസ് അച്യുതാനന്ദന്‍. സിപിഐ ദേശീയ സമിതിയില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം ഉണ്ടാക്കിയ നേതാക്കളില്‍ അവശേഷിക്കുന്ന ഏക വ്യക്തി. ആ പരിഗണന പാര്‍ട്ടി ഇത്തവണയും വിഎസിന് നല്‍കിയിരിയ്ക്കുന്നു എന്നും പറയേണ്ടി വരും.

English summary
VS Achuthanandan included in CPM Central Committee as special invitee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X