കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയ്ക്ക് പഴയ സെക്രട്ടറിയുടെ നിലപാടുകള്‍... വിഎസിന്റെ പടപ്പുറപ്പാട്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ പോര് മറനീക്കി പ്രസ്താവനായുദ്ധമായി പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് സിപിഎമ്മും പണി തുടങ്ങി. ഔദ്യോഗിക നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ആദ്യ വെടി പൊട്ടിച്ചത്.

പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ ഇപ്പോഴത്തെ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടോ എന്നാണ് ഇപ്പോള്‍ വിഎസ് സംശയം പ്രകടിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്പിയ്‌ക്കെതിരെ കോടിയേരി നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളോടാണ് വിഎസിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാ് വിഎസിന്റെ പ്രതികരണം.

VS Achuthanandan

ആര്‍എസ്പി യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് ഹാലേലുയ പാടുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. ആര്‍എസ്പിയെ അകറ്റുകയല്ല, കൂടെ നിര്‍ത്തുകയാണ് വേണ്ടത് എന്നാണ് വിഎസ് പറയുന്നത്. ഇടത് കക്ഷികളെ പിണക്കിയതിന്റെ തിക്ത ഫലം മുമ്പ് അനുഭവിച്ചതാണെന്ന് വിഎസ് ഓര്‍മിപ്പിച്ചു. പഴയ നിലപാടിന്റെ വാലായി നില്‍ക്കുന്ന പലരും ആര്‍എസ്പിയെ വിമര്‍ശിയ്ക്കുകയാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് അത് തിരുത്തുമെന്നും വിഎസ് പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം സംബന്ധിച്ച പ്രശ്‌നങ്ങളും വിഎസ് പരാമര്‍ശിച്ചു. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍ശബ്ദങ്ങളെ വിഭാഗീതയായി കണക്കാക്കാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു.

സീതാറം യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായതിന് ശേഷം പാര്‍ട്ടിയില്‍ തന്റെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. ആര്‍എസ്പി, ജെഡിയു വിഷയങ്ങളില്‍ യെച്ചൂരിയില്‍ നിന്ന് വിഎസിന് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിഷയം.

English summary
VS Achuthanandan indirectly criticised Kodiyeri Balakrishnan for his anti RSP statements. VS expects that the central leadership will interfere in the issue and solve problems with RSP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X