അരുവിക്കരയില്‍ വിഎസ് Vs സുധീരന്‍, ആന്റണി ഏറ്റമുട്ടല്‍
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ ആദര്‍ശ ധീരന്മാര്‍ എന്ന് കരുതിപ്പോന്ന കോണ്‍ഗ്രസിലെ വി എം സുധീരനും ആന്റണിക്കും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പരിഹാസ ശരങ്ങള്‍. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്‍നിര്‍ത്തിയത് സുധീനെയും ആന്റണിയെയുമായിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ ഇവര്‍ രണ്ടുപേരും വിഎസ് അച്യുതാനന്ദനെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചത് ഇതിന്റെ തെളിവാണ്. വിഎസ് അഴിമതി വിഷയത്തില്‍ ഇരട്ടത്താപ്പുകാരനാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിഎസ്സിനെ സിപിഎം പുറത്താക്കുമെന്നും അറവുമാടാണ് വിഎസ് എന്നും സുധീരന്‍ പരിഹസിച്ചു. സമാന രീതിയില്‍ തന്നെയായിരുന്നു ആന്റണിയുടെയും വിമര്‍ശനം.

എന്നാല്‍, ഇവര്‍ രണ്ടുപേര്‍ക്കും ഉരുളയ്ക്ക് ഉപ്പേരിയെന്ന കണക്കില്‍ വിഎസ് മറുപടിയുമായെത്തി. തനിക്കെതിരായ പരിഹാസത്തെയും വിമര്‍ശനത്തെയും രാഷ്ട്രീയം നോക്കാതെ തക്ക തിരിച്ചടി നല്‍കുന്ന വിഎസ് അതേ നാണയത്തില്‍ തന്നെയാണ് ഇവര്‍ക്ക് മറുപടി നല്‍കിയത്. സുധീരന്‍ കശാപ്പുകാരനാണെന്നും, ആന്റണി അഴിമതിക്ക് വിളക്കു പിടിക്കുന്ന ആറാട്ടുമുണ്ടനാണെന്നും വിഎസ് വിമര്‍ശിച്ചു.
അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിനെ ഇറച്ചിക്കടയോട് മാത്രമേ ഉപമിക്കാന്‍ സാധിക്കുകയുള്ളു. ആ ഇറച്ചിക്കടയിലെ ഇറച്ചിവെട്ടുകാരനാണ് സുധീരനെന്ന് വിഎസ് പറഞ്ഞു. ആന്റണിയാകട്ടെ അഴിമതിക്ക് വിളക്കു കൊളുത്തുന്ന ആറാട്ടു മുണ്ടനായി അധ:പതിച്ചുവെന്നും വിഎസ് ചൂണ്ടിക്കാട്ടി. പാമോലിന്‍ മുതല്‍ ബാര്‍ കോഴവരെ താന്‍ നടത്തിയ അഴിമതിക്കെതിരായ പോരാട്ടം കണ്ടില്ലെന്ന് നടിച്ചാണ് ഇവര്‍ യുഡിഎഫ് സര്‍ക്കാരിനുവേണ്ടി തന്നെ വിമര്‍ശിക്കുന്നതെന്ന് വിഎസ് പറഞ്ഞു.












Click it and Unblock the Notifications