വിഎസ് സംസ്ഥാന സമിതിയ്ക്ക് പുറത്തോ?
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിപിഎം സംസ്ഥാന സമിതി യോഗം ഏപ്രില്‍ 25 ന് ചേരുകയാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം ഒഴിച്ചിട്ട ഒരു സീറ്റില്‍ വിഎസ് സംസ്ഥാന സമിതിയില്‍ എത്തുമോ എന്നാണ് ഏവരും ചോദിയ്ക്കുന്ന ചോദ്യം.
കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഎസ് സംസ്ഥാന സമിതിയില്‍ തിരിച്ചെത്തും എന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ വിഎസ് സംസ്ഥാന സമിതിയില്‍ എത്തില്ലെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

അടുത്ത ദിവസം നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ളയും പങ്കെടുക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മതി വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന ചര്ച്ചയെന്നാണത്രെ കേന്ദ്ര നേതൃത്വത്തിന്റെ ധാരണ.
വിഎസ് അച്യുതാനന്ദന് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് മാത്രമാണ്. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നെങ്കില്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും പങ്കെടുക്കാമായിരുന്നു. എന്നാല്‍ പ്രത്യേക ക്ഷണിതാവിന് അത്തരം അവാകശങ്ങള്‍ ഒന്നും ഉള്ളതായി പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നില്ല.
അതുകൊണ്ട് തന്നെ വിഎസിനെ സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുപ്പിയ്ക്കണം എന്ന ഒരു ധാരണ ഉണ്ടായാലും അത്ഭുതപ്പെടാനില്ല. സീതാറാം യെച്ചൂരി വിഎസിന് വേണ്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമോ എന്നും കണ്ടറിയാം.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications