കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി എംഎം മണി രാജിവെച്ചേക്കും; കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കൊലപാതകക്കേസില്‍ പ്രതിസ്ഥാനത്തുനിന്നും മാറ്റില്ലെന്ന കോടതി ഉത്തരവിന് പിന്നാലെ മന്ത്രി എം എം മണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്നതിനിടെ എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതാണ് സര്‍ക്കാരിന് വിനയാകുന്നത്.

എം.എം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതോടെ സിപിഎം ഇക്കാര്യത്തില്‍ എന്തു നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്. മന്ത്രി രാജിവെക്കേണ്ടെന്നാണ് ഇതുവരെ അഭിപ്രായപ്പെട്ടതെങ്കിലും വിഎസ് സമ്മര്‍ദ്ദം ചെലുത്തിയതോടെ മണി രാജിവെച്ചേക്കുമെന്നാണ് സൂചന.

 mm-mani

മന്ത്രിസഭയുടെ പ്രതിച്ഛായ നിലനില്‍ത്താന്‍ മണി രാജിവെക്കണമെന്നാണ് എല്‍ഡിഎഫിലെ പ്രമുഖ നേതാക്കളുടെ ആവശ്യം. ഇക്കാര്യം ആരും പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. മണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് യുവജന സംഘടനകളുടെയും തീരുമാനം.

അഞ്ചേരി ബേബി വധക്കേസില്‍ മണി നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തിന് ഇളക്കം സംഭവിച്ചത്. തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിയാണ് മണിയുടെ ഹര്‍ജി തള്ളിയത്. മണി പ്രതിസ്ഥാനത്ത് നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, സി.ഐ.ടി.യു നേതാവ് കെ.കെ ദാമോദരന്‍ എന്നിവരെക്കൂടി പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

English summary
VS achuthanandan says Morally incorrect for MM Mani to continue as minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X