കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന് നാണക്കേടെങ്കില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിമാനം!!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവി വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള വാക് പോര് അവസാനിയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം വിഎസ് പറഞ്ഞതിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ പ്രതിപക്ഷ നേതാവായിരിയ്ക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ വിഎസ്സിനൊപ്പം പ്രവര്‍ത്തിയ്ക്കാനായതില്‍ അഭിമാനമുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

അത് വിഎസ്സിനെ അഭിനന്ദിച്ചുകൊണ്ടാണെന്ന് കരുതേണ്ട. മുഖ്യമന്ത്രി ഒളിപ്പിച്ച് വച്ചത് പരിഹാസം തന്നെ ആയിരുന്നു.

ബാറും സോളാറും

ബാറും സോളാറും

ബാര്‍ കോഴ, സോളാര്‍ കേസ്, ടൈറ്റാനിയം അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നത്. ഇതിന്റെയൊക്കെ പേരില്‍ തന്നെയാണ് വാക്‌പോരും.

ലജ്ജാകരം

ലജ്ജാകരം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ പ്രതിപക്ഷ നേതാവായിരിയ്ക്കുന്നത് ലജ്ജാകരമാണെന്നാണ് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിമാനം

ഉമ്മന്‍ ചാണ്ടിയ്ക്ക് അഭിമാനം

വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായ സഭയില്‍ മുഖ്യമന്ത്രി ആയിരിയ്ക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

 ആര്‍ക്കൊപ്പവും ആകാം

ആര്‍ക്കൊപ്പവും ആകാം

വിഎസിനൊപ്പം ഒരിയ്ക്കല്‍ പ്രവര്‍ത്തിച്ചാല്‍ പിന്നെ ആര്‍ക്കൊപ്പവും പ്രവര്‍ത്തിയ്ക്കാന്‍ കഴിയും എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരിഹാസം.

 വിഎസ് വിട്ടില്ല

വിഎസ് വിട്ടില്ല

ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ വിഎസ് അച്യതാനന്ദനും വിട്ടുകൊടുത്തില്ല. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ ഉമ്മന്‍ ചാണ്ടിയ്ക്ക് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ബ്രൂട്ടസിന്റെ സ്ഥാനമായിരിയ്ക്കുമെന്നാണ് വിഎസ് പറഞ്ഞത്.

English summary
Oommen Chandy reacts to VS Achuthanandan's critical words in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X