കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിനും ചിലത് പറയാനുണ്ട്... പിണറായി കേള്‍ക്കുന്നുണ്ടല്ലോ അല്ലേ

Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിഎസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ അതിലേറെ ഞെട്ടിച്ചത് കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എടുത്ത നിലപാടായിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ കെകെ വേണുഗോപാല്‍ വാദിച്ചത്. സിപിഎം രാഷ്ട്രീയമായി ഏറെ ഉപയോഗപ്പെടുത്തിയതായിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസ്. കേസ് നടത്താന്‍ വേണ്ടി സിപിഎം ജനങ്ങളില്‍ നിന്ന് പണം പിരിയ്ക്കുക വരെ ചെയ്തിട്ടുണ്ട്.

VS Achuthanandan

അങ്ങനെയുള്ള സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതം എന്ന് വിശേഷിപ്പിച്ചത്. കേസില്‍ സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പറഞ്ഞു.

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കേസിന് പോയതെന്ന് വിഎസ് പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായ എംകെ ദാമോദരനെതിരേയും കഴിഞ്ഞ ദിവസം വിഎസിന്റെ അഭിഭാഷകന്‍ ആഞ്ഞടിച്ചിരുന്നു. ഐസ്‌ക്രീം കോസ് അട്ടിമറിയ്ക്കാന്‍ കൂട്ടുനിന്ന ആളായിരുന്നു അന്ന് അഡ്വക്കറ്റ് ജനറല്‍ ആയിരുന്ന എംകെ ദാമോദരന്‍ എന്നായിരുന്നു ആക്ഷേപം.

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായ സംഭവത്തിലും വിഎസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. താന്‍ കേസ് കൊടുത്താണ് മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത്. അത് എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ നേട്ടമായിരുന്നു എന്നും വിഎസ് പറഞ്ഞു.

ഭരണ മുന്നണിയില്‍ ഇരുന്നുകൊണ്ട് തന്നെ വിഎസ് അച്യുതാനന്ദന്‍ പുതിയ പോര്‍മുഖം തുറക്കുകയാണോ... കേരളം രാഷ്ട്രീയം കാത്തിരിയ്ക്കുന്നു.

English summary
VS Achuthanandan reacts to the Govt stand on Ice Cream Parlour case in Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X