നിലപാട് കടുപ്പിച്ച് വിഎസ്; ഇത് താനും പിണറായിയും തമ്മിലുള്ള പ്രശ്‌നമല്ല
ആലപ്പുഴ: പതിവില്‍ നിന്ന് വിപരീതമായി വിഎസ് പോരിനുറച്ച് രംഗത്ത്. സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയ തന്റെ കത്ത് സമ്മേളനം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്ര നേതാക്കളെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്.
ഇത് താനും പിണറായി വിജയനും തമ്മിലുള്ള തര്‍ക്കമല്ലെന്നാണത്രെ വിഎസ് കേന്ദ്ര നേതാക്കളോട് പറഞ്ഞത്. പാര്‍ട്ടിയുടെ നിലനില്‍പിനായുള്ള നിര്‍ദ്ദേശങ്ങളാണ് താന്‍ മുന്നോട്ട് വച്ചതെന്നാണ് വിഎസ് പറയുന്നത്.

വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഇടപെടണം എന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎസിനെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് കേന്ദ്ര നേതൃത്വം.
പിണറായി വിജയനേയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും നിശിതമായി കുറ്റപ്പെടുത്തുന്നതാണ് വിഎസിന്റെ കത്ത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വിഎസ് തള്ളിയിട്ടുണ്ട്. വിഭാഗീയതയുടെ പേരില്‍ തരംതാഴ്ത്തപ്പെട്ട എന്‍എന്‍ കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നും എം ചന്ദ്രന്‍ , എസ് ശര്‍മ എന്നിവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണം എന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സോളാര്‍ സമരത്തിന്റെ കാര്യത്തിലും പിണറായി വിജയനെ വിഎസ് രൂക്ഷമായി വിമര്‍ശനം കത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കത്ത് സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും തള്ളി. ഈ സാഹചര്യത്തിലാണ് വിഎസ് കത്ത് പോളിറ്റ് ബ്യൂറോക്ക് കൈമാറിയത്. അതിനിടെ ആയിരുന്നു ഇത് മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസിന്റെ കത്തിനെതിരെ പ്രമേയം പാസാക്കിയത്.












Click it and Unblock the Notifications