താരങ്ങളുടെ സ്വത്ത് വിവരം അന്വേഷിക്കണം; കലാമേഖലകളിൽ മാഫിയ സംഘങ്ങൾ വേണ്ടെന്ന് വിഎസ്!!
സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്ന് വിഎസ് പറഞ്ഞു.
തിരുവനന്തപുരം: താര സംഘടനയായ അമ്മയെക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അമ്മ നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും വി എസ് അച്ചുതാനന്ദന്‍ ആരോപിച്ചു. സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്ന് വിഎസ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

മാഫിയസംഘടനകൾ കലാമേഖലയിൽ ആവശ്യമില്ല
ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ല. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് വിഎസ് പറഞ്ഞു.

മയക്കുമരുന്ന് വ്യപാരം അന്വേഷിക്കണം
സിനിമ മേഖലയിൽ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിത് വിഎസ് അച്ച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

താരങ്ങൾ പരസ്യമായി രംഗത്ത് വന്നിരുന്നു
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അമ്മ സംഘടനയിലെ അംഗങ്ങൾ ദിലീപിനെ അനുകൂലിച്ച് പരസ്യമായി രംഗത്തു വന്നിരുന്നു.

താരങ്ങളുടെ മൗനം വിവാദത്തിലായി
മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവലംബിച്ച മൗനവും ഇന്നസെന്റിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമെല്ലാം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

താരങ്ങൾ മോശമായി പെരുമാറി
അമ്മയുടെ ജനറൽബോഡി മീറ്റിങിന് ശേഷം വളരെ രൂക്ഷമായ രീതിയിലായിരുന്നു താരങ്ങൾ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തരോട് പെരുമാറിയത്.

ദിലീപിന് പൂർണ്ണ പിന്തുണ
ജനപ്രതിനിധികൾ കൂടിയായ മുകേഷ്, ഇന്നസെന്റ്, ഗണേഷ് കുമാർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ വികാരധീരമായി ഇടപെട്ട്, ദിലീപിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications