കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ കൈയുംകെട്ടി നില്‍ക്കില്ലെന്ന് വിഎസ്!!മണിയാശാന് മുന്നറിയിപ്പ്? ഓര്‍മപ്പിശക് തനിക്കല്ല!!

എത്ര ഉന്നതനായാലും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി കൈയ്യടക്കി വച്ചിരിക്കുന്നവരെയും റിസോര്‍ട്ട് മാഫിയകളെയും ഒഴുപ്പിച്ചെടുക്കുമെന്നു തന്നെയാണ് വിഎസ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലില്‍ എംഎം മണിക്ക് മറുപടിയുമായി ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിഎസ് മണക്ക് മറുപടി നല്‍കിയിരിക്കുന്നത്.ടാറ്റയ്‌ക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും പുളളിക്ക് ഇടയ്ക്കിടെ ഓര്‍മപ്പിശക് വരാറുണ്ടെന്നും എംഎം മണി പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ലേഖനം.

മൂന്നാറിനെ സംബന്ധിച്ച് തനിക്ക് വലിയ ഓര്‍മപ്പിശകുകളൊന്നുമില്ലെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച പലര്‍ക്കും അതുണ്ടെന്ന് തോന്നുന്നുവെന്നും വിഎസ് വ്യക്തമാക്കുന്നു. 2011ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരില്‍ അന്നുണ്ടായിരുന്നവരുടെ ഓര്‍മപ്പിശകുകള്‍ കൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ടെന്നാണ് ബോധ്യപ്പെടുന്നതെന്നും വിഎസ്.

vs achuthanandan

'മൂന്നാര്‍: കൈയും കെട്ടി നില്‍ക്കില്ല' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിഭീകരമായ പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് മൂന്നാറില്‍ നിന്ന് പുറത്തു വരുന്നതെന്ന് വിഎസ് വ്യക്തമാക്കുന്നു. മൂന്നാറില്‍ കൈയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നടക്കുന്നില്ലെന്ന് ആരു പറഞ്ഞാലും അരിയാഹാരം കഴിക്കുന്ന ആരുംതന്നെ അത് വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് വിഎസ് വ്യക്തമാക്കുന്നു. വമ്പന്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കുന്നവര്‍ മൂന്നാറിലെ കിടപ്പാടമില്ലാത്ത പാവങ്ങളാണെന്ന വാദവും നിലനില്‍ക്കില്ലെന്നും വിഎസ് പറയുന്നു.

മൂന്നാറിലെ കൈയ്യേറ്റ മാഫികളുടെ പിന്‍ബലം രാഷ്ട്രീയ നേതൃമാണെന്നത് ശരിയല്ലെന്ന് വിഎസ് വ്യക്തമാക്കുന്നു. വന്‍കിട റിസോര്‍ട്ടുകള്‍ പൊളിക്കുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഇത്തരം നേതാക്കള്‍ ഒരേസ്വരത്തില്‍ ഐക്യപ്പെടുന്നത് നല്ല ലക്ഷണമല്ലെന്നും വിഎസ് പറയുന്നു. മൂന്നാറിലെ അടിസ്ഥാന കൈയ്യേറ്റക്കാര്‍ ടാറ്റയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് വിഎസ് പറയുന്നു. ടാറ്റയുടെ ഭൂമിയുടെ അതിര്‍ത്തി പരിശോധിച്ച് അവര്‍ക്ക് നല്‍കിയ 57000 ഏക്കറിനു പുറത്തുളള ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടതെന്നും ടാറ്റയുടെ കൈവശമുള്ള ഭൂമിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്നും വിഎസ്.

mm mani

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിയിടത്തു നിന്നു തന്നെ ഈ സര്‍ക്കാര്‍ തുടങ്ങുമെന്നും ഇതിനിടയില്‍ നടന്ന കൈയ്യേറ്റങ്ങളും പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളും ഇല്ലായ്മ ചെയ്യുമെന്നും ജനങ്ങള്‍ക്ക് ഉറപ്പിക്കാമെന്നും വിഎസ് പറയുന്നു. എത്ര ഉന്നതനായാലും വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ഭൂമി കൈയ്യടക്കി വച്ചിരിക്കുന്നവരെയും റിസോര്‍ട്ട് മാഫിയകളെയും ഒഴുപ്പിച്ചെടുക്കുമെന്നു തന്നെയാണ് വിഎസ് പറയുന്നത്. ഇങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയില്‍ പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടവ സംരക്ഷിക്കുകയും പതിച്ച് നല്‍കാവുന്ന ഭൂമി ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുകയും വേണമെന്നാണ് തന്റെ അഭിപ്രായമെന്നും വിഎസ് പറയുന്നു.

munnar

കഴിഞ്ഞ ദിവസം എംഎം മണിയും ടാറ്റയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ താന്‍ ഇറങ്ങാതിരുന്നതില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായെന്നും ടാറ്റയുടെ ഭൂമി തിരിച്ചെടുക്കപ്പടുമെന്നതിന്റെ വ്യക്തമായ സൂചന തന്നെയാണത് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും വിഎസ്. കോടതികളിലൂടെ നിയമലംഘനങ്ങളെ സാധൂകരിക്കാനാണ് വ്യവസായികളും മാഫിയകളും ശ്രമിക്കുന്നതെന്നും ഇത്തരക്കാരെ നിയമപരമായി തന്നെ എല്‍ഡിഎഫ് സര്‍ക്കാരും നേരിടേണ്ടതെന്നും പറഞ്ഞാണ് വിഎസ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

English summary
vs achuthanandan's article about munnar issue, reply to mm mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X