വിപ്ലവ നായകന്‍റെ നവതി വിശേഷങ്ങള്‍
വിഎസ് അച്യുതാനന്ദനെ വിപ്ലവ കേരളം എന്നൊക്കെ വിശേഷിപ്പിക്കാനാകുമോ? ചിലപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് തന്നെയാകും ഈ പ്രയോഗത്തിന് എതിര്‍പ്പുയരുക. എന്തായാലും വിഎസ് അച്യുതാനന്ദന്‍ തന്റെ 90-ാം ജന്മദിനം ആഘോഷിച്ചു കഴിഞ്ഞു.
പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഉരുക്ക് മുഷ്ടിക്കാരനായ ഈ കമ്യൂണിസ്റ്റിന്റെ പിറന്നാല്‍ ദിനം. സാധാരണ ഗതിയില്‍ ഭാര്യ ുണ്ടാക്കുന്ന പായസവും ചെറിയ ഒരു സദ്യയിലും ഒതുങ്ങാറുള്ള പിറന്നാള്‍ ആഘോഷം ഇത്തവണ അല്‍പം വിപുലമായി. ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കണം വിഎസ് പിറന്നാള്‍ ദിനത്തില്‍ ഒരു കേക്ക് മുറിച്ചു. സഹോദരിയും അടുത്ത ബന്ധുക്കളും പിറന്നാളാഘോഷിക്കാന്‍ നാട്ടില്‍ നിന്ന് ഓടിയെത്തി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പിറന്നാള്‍ ആശംസകളുമായി വീട്ടിലെത്തി.
പക്ഷേ വിഎസ് കൂടി കെട്ടിപ്പടുത്ത പാര്‍ട്ടിയില്‍ നിന്ന് കാര്യമായ ആശംസകളൊന്നും കന്റോണ്‍മെന്റ് ഹൗസിലേക്കെത്തിയില്ല എന്നാണ് കേള്‍വി. പിറന്നാള്‍ ആഘോഷവും കേക്ക് മുറിക്കലും ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പമല്ലേ സഖാവേ...എന്നായിരിക്കും പാര്‍ട്ടി ചിന്തിച്ചിട്ടുണ്ടാകുക. എന്നാല്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുടേയും മറ്റ് ചില ചെറിയ വിപ്ലവ പാര്‍ട്ടികളുടേയും നേതാക്കള്‍ പ്രതിപക്ഷ നേതാവിന് ജന്മദിനാശംസകള്‍ നേരാന്‍ നേരിട്ട് തന്നെ എത്തിയിരുന്നു.
വിഎസിന്റെ ജന്മദിനവിശേഷങ്ങള്‍ കാണാം...

ആദ്യം കേക്ക് മുറിക്കാം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പിറന്നാള്‍ കേക്ക് മുറിക്കുന്നു.

പ്രിയതമയുടെ കയ്യില്‍ നിന്നാകട്ടെ മധുരം
വിഎസിന് ഭാര്യ കേക്ക് നല്‍കുന്നു.

കൊച്ചുമകനും തരട്ടെ ഒരു കഷ്ണം
കൊച്ചുമകന്‍ വിഎസിന് കേക്ക് നല്‍കുന്നു

ഇനി കൊച്ചുമകന് മുത്തച്ഛന്റെ വക
കൊച്ചുമകന് വിഎസ് കേക്ക് നല്‍കുന്നു.

സദ്യ ഉണ്ടേക്കാം
കുടുംബാംഗങ്ങള്‍ക്കൊപ്പം പിറന്നാള്‍ സദ്യ

മാണി സാറിന്റെ ആശംസ
ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവും ആയ കെ എം മാണി വിഎസിന് പിറന്നാള്‍ ആശംസ നേരുന്നു.

സഖാവിന്റെ ആശംസ
ആര്‍എസ്പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡന്‍ വിഎസിന് പിറന്നാള്‍ ആശംസ നേരുന്നു.

ആശംസകളുമായി ബിജെപിയും
ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വിഎസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു

ഒ രാജഗോപാല്‍
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയും ആയ ഒ രാജഗോപാല്‍ വിഎസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.












Click it and Unblock the Notifications