Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂഴിക്കടകന്‍ വരെ പയറ്റിയിട്ടും ബിജെപിക്ക് കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വിഎസ്

പൂഴിക്കടകന്‍ വരെ പയറ്റിയിട്ടും ബിജെപിക്ക് കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍മാര്‍ എന്ന പോലെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്നാണ് കൈയില്‍ കാവിച്ചരട് കെട്ടുന്നതെന്ന കാര്യമേ ഇനി അറിയാനുള്ളൂവെന്ന് വിഎസ് പറയുന്നു. ഇംഎംഎസ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസുകാര്‍ പ്രക്ഷോഭം നടത്തിയത് മതമേലധ്യക്ഷന്‍മാരുടെയും പണാധിപത്യ ശക്തികളെയും പിന്‍ബലത്തിലായിരുന്നു. ഇപ്പോള്‍ ഇതിനു ബദലായാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയെ കൂട്ടുപിടിച്ചതെന്നും വിഎസ് പറയുന്നു.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിലും പഞ്ചാബിലുമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അവശേഷിക്കുന്നത്. പൂഴിക്കടകന്‍ വരെ പയറ്റിയിട്ടും ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളമെന്നും വിഎസ് വ്യക്തമാക്കി. കേരളത്തില്‍ പിടി മുറുക്കുന്നതിനായി പല തന്ത്രങ്ങളും സംഘപരിവാര്‍ പയറ്റുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അതൊന്നും വിലപ്പോവില്ലെന്നും വിഎസ് പറയുന്നു.

VS Achuthandan

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണോ ഭരിക്കുന്നതെന്നുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വിഎസ് വ്യക്തമാക്കി. ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെകെ ശൈലജയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടരുകയാണ്. നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കെയും ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുരുകയാണ്. മന്ത്രി രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+