സരിതയുടെ ഓഡിയോയ്ക്ക് വിലയില്ല, ബിജുവിന്റെ ഓഡിയോയ്ക്കാണ് വില... കേസില്ല!!!
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ അന്വേഷണോദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്പി ആര് സുകേശനെതിരെ കേസെടുത്തത് ബിജു രമേശിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ സോളാര്‍ കേസില്‍ സരിത എസ് നായര്‍- തമ്പാനൂര്‍ രവി ശബ്ദരേഖയുടെ പേരില്‍ കേസ് എടുക്കാന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്.
സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് സംബന്ധിച്ച് സരിത എസ് നായരെ തമ്പാനൂര്‍ രവി സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഫോണ്‍ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ രവിയ്ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് പരാതിപ്പെട്ടത്.

എന്നാല്‍ വിഎസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം.
കെപിസിസി ജനറല്‍ സെക്രട്ടറിയാണ് തമ്പാനൂര്‍ രവി. കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ പ്രധാനിയാണ്. പുറത്ത് വന്ന ശബ്ദരേഖയില്‍ തമ്പാനൂര്‍ രവി സരിതയെ ഭീഷണിപ്പെടുത്താനോ സ്വാധീനിയ്ക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്നാണത്രെ പോലീസിന് കിട്ടിയ നിയമോപദേശം.
വിഎസിന്റെ പരാതിയില്‍ കഴമ്പില്ലെന്നും പോലീസ് കണ്ടെത്തുന്നു. കാരണം സംഭാഷണത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഒരു തെളിവും ഇല്ലത്രെ. എന്തായാലും ഈ ഓഡിയോ സിഡി സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് തെളിവായി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications