കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയ്ക്കും കൊവിഡ് പോസിറ്റീവിയിട്ടുണ്ട്.

വി എസ് ആശുപത്രിയില്‍ തന്നെ തുടരുകയാണെന്ന് അരുണ്‍കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകള്‍ ഒന്നും വി എസിനില്ലെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്.

vs achuthanandan

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് രണ്ടു ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വി എസിനും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം പാലിച്ചാണ് വി എസിനെ ആശുപത്രിയിലാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉദര, വൃക്ക സംബന്ധമായ രോഗങ്ങളും വി എസിനെ അലട്ടിയിരുന്നു. അക്യൂട്ട് ഗ്യാസ്‌ട്രോഎന്റൈറ്റിസ്, ഡിസെലെക്ട്രോലെമിയ എന്നിങ്ങനെയായിരുന്നു അസുഖങ്ങളായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. നിലവില്‍ 98 വയസാണ് വി എസിന് പ്രായം. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പൊതു പരിപാടികളില്‍ നിന്നും ഏറെ നാളായി വിട്ട് നില്‍ക്കുകയാണ് വി എസ്.

ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കാതെ ഹൈക്കോടതിദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കാതെ ഹൈക്കോടതി

തിരുവനന്തപുരത്ത് മകന്‍ വി എ അരുണ്‍ കുമാറിനൊപ്പം ബാര്‍ട്ടണ്‍ഹിലിലെ വസതിയിലാണ് വി എസ് താമസിക്കുന്നത്. ഇതിനിടെയുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വി എസ് ഇപ്പോള്‍ നേരിടുന്നുണ്ട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ സമയത്ത് വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യം അനുവദിക്കാതായതോടെ ജനുവരിയില്‍ ഈ പദവിയില്‍ നിന്നും ഒഴിയുകയായിരുന്നു.

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു, കാരണം ഇതാണ്...ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു, കാരണം ഇതാണ്...

2019 ലാണ് വി എസ് അവസാനമായി ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെ ആരോഗ്യ വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകരെ പിന്നീട് അനുവദിക്കാറുണ്ടായിരുന്നില്ല.

Recommended Video

cmsvideo
വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിലേക്ക് മാറ്റി | Oneindia Malayalam

English summary
Improvement in the health of former Chief Minister VS Achuthanandan, who is undergoing treatment for covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X