കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി മന്ത്രിമാരുടെ പട്ടിക... ഇതാ വിഎസിന്‍റെ ലിസ്റ്റ്, കണ്ടാല്‍ ഞെട്ടിപ്പോകും

Google Oneindia Malayalam News

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ പിന്‍മാറിയിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് വിഎസ് തന്നെ ആയിരുന്നു.

വെറും ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം മാത്രം ആയിരുന്നില്ല അത്. സംസ്ഥാനം ഭരിച്ച യുഡിഎഫിനെതിരെയുള്ള വിഎസിന്റെ കുറ്റപത്രം കൂടി ആയിരുന്നു. മുഖ്യമന്ത്രി മുതല്‍ ആര്യാടന്‍ മുഹമ്മദ് വ രെ കോടികള്‍ കോഴവാങ്ങിയെന്ന് പട്ടിക സഹിതമാണ് വിഎസ് അച്യുതാനന്ദന്‍ ആക്ഷേപിച്ചത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തന്റെ ടാര്‍ജറ്റ് 100 സീറ്റ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഎസ് അഴിമതി പട്ടിക വായിച്ചത്. ആ കണക്കുകള്‍ ഒന്ന് നോക്കാം.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മന്ത്രിസഭയെ നയിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ലേ... അപ്പോള്‍ അഴിമതിയുടെ കാര്യത്തിലും വിഎസിന്റെ പട്ടകിയില്‍ വിഎസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 31 കോടി രൂപയുടെ അഴിമതി ഉമ്മന്‍ ചാണ്ടി നടത്തി എന്നാണ് വിഎസ് ആരോപിച്ചത്.

തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍

പട്ടികയിലെ രണ്ടാം സ്ഥാനക്കാരനെ കണ്ട് ആരും ഞെട്ടരുത്. അധികമാരും അഴിമതിക്കാര്യത്തില്‍ പറഞ്ഞ് കേട്ടിട്ടില്ല- മറ്റാരും അല്ല, തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍. 14 കോടി രൂപയുടെ അഴിമതി ആരോപണമാണ് വിഎസ് ഉയര്‍ത്തിയത്.

അബ്ദുറബ്ബ്

അബ്ദുറബ്ബ്

കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല വിഎസിന്റെ പട്ടികയില്‍ ഉള്ളത്. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെതിരെ 11 കോടിരൂപയുടെ ആരോപണമാണ് വിഎസ് ഉയര്‍ത്തുന്നത്.

ശിവകുമാര്‍

ശിവകുമാര്‍

ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനെതിരെ അടുത്തിടെ അഴിമതി ആരോപണങ്ങള്‍ ഏറെയാണ്. ശിവകുമാര്‍ 10 കോടിരൂപയുടെ അഴിമതി കാണിച്ചു എന്നാണ് വിഎസ് പറയുന്നത്.

 ചെന്നിത്തല

ചെന്നിത്തല

മന്ത്രിസഭയിലെ രണ്ടാമനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ വിഎസിന്റെ കണക്ക് പ്രകാരം നോക്കുമ്പോള്‍ അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഏഴയലത്ത് എത്തില്ല ചെന്നിത്തല. ആരോപണം വെറും 9 കോടി രൂപ!.

മഞ്ഞളാംകുഴി അലി

മഞ്ഞളാംകുഴി അലി

അഞ്ചാം മന്ത്രി വിവാദം ഓര്‍മയില്ലേ.. അതിലെ നായകനും മുന്‍ ഇടത് എംഎല്‍എയും ആയ മഞ്ഞളാംകുഴി അലിയും വിഎസിന്റെ അഴിമതിപ്പട്ടികയില്‍ ഉണ്ട്. പണ്ട് വിഎസിന് ഏറെ വേണ്ടപ്പെട്ട ആളായിരുന്നു അലി. എട്ട് കോടിരൂപയുടെ അഴിമതി ആരോപണമാണ് അലിയ്‌ക്കെതിരെ വിഎസ് ഉര്‍ത്തിയത്.

ഇബ്രഹിം കുഞ്ഞ്

ഇബ്രഹിം കുഞ്ഞ്

മുസ്ലീം ലീഗില്‍ നിന്നുള്ള മൂന്നാമത്രെ പേരാണ് ഇബ്രാഹിം കുഞ്ഞിന്റേത്. എട്ട് കോടി രൂപയുടേതാണ് ആരോപണം.

 കെഎം മാണി

കെഎം മാണി

അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന ഈ മന്ത്രിസഭയിലെ ഏക വ്യക്തിയായിരുന്നു കെഎം മാണി. എന്നാല്‍ എട്ട് കോടിരൂപയുടെ ആരോപണം മാത്രമാണ് വിഎസ് മാണിയ്‌ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

സിഎന്‍ ബാലകൃഷ്ണന്‍

സിഎന്‍ ബാലകൃഷ്ണന്‍

അഴിമതി ആരോപണങ്ങള്‍ ഏറെ കേട്ട ആളാണ് സിഎന്‍ ബാലകഷ്ണന്‍. ആറ് കോടി രൂപയാണ് വിഎസ് ബാലകൃഷ്ണനെതിരെ ഉന്നയിച്ചിട്ടുള്ളത്.

കെ ബാബു

കെ ബാബു

ബാര്‍ കോഴ വിഷയത്തില്‍ ഏറ്റവും വലിയ ആരോപണങ്ങള്‍ നേരിട്ട ആളാണ് കെ ബാബു. എന്നാല്‍ വിഎസിന്റെ പട്ടിക പ്രകാരം ആറ് കോടി രൂപയുടെ അഴിമതിയേ ബാബു നടത്തിയിട്ടുള്ളൂ.

പിജെ ജോസഫ്

പിജെ ജോസഫ്

കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രണ്ട് മന്ത്രിമാരാണ് ുണ്ടായിരുന്നത്. രണ്ടാമനായിരുന്ന പിജെ ജോസഫിന്റെ പേരും വിഎസിന്റെ പട്ടികയില്‍ ഉണ്ട്. ആറ് കോടിയുടേതാണ് ആരോപണം.

എംകെ മുനീര്‍

എംകെ മുനീര്‍

മന്ത്രി എംകെ മുനീറിനെതിരേയും ഉണ്ട് ആരോപണം- 3 കോടിരൂപയുടേത്.

അനൂപ് ജേക്കബ്

അനൂപ് ജേക്കബ്

ഈ മന്ത്രിസഭയില്‍ ഏറ്റവും അധികം വിജിലന്‍സ് കേസുകളുള്ള ആളുകളില്‍ ഒരാളാണ് അനൂപ് ജേക്കബ്. എന്നാല്‍ അനൂപിനെതിരെ വിഎസ് ഉന്നയിച്ചിട്ടുള്ളത് വെറും രണ്ട് കോടി രൂപയുടേതാണ്.

കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗിലെ അഞ്ച് പേരും ഉണ്ട് വിഎസിന്റെ അഴിമതി പട്ടികയില്‍. വ്യവസായമന്ത്രി പുകെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ാരോപണം രണ്ട് കോടി രൂപയുടേത്!!!

കെസി ജോസഫ്

കെസി ജോസഫ്

സാംസ്‌കാരിക മന്ത്രി കെസി ജോസഫിനെതിരേയും രണ്ട് കോടി രൂപയുടെ ആരോപണം വിഎസ് ഉന്നയിച്ചിട്ടുണ്ട്.

 ഷിബു ബേബി ജോണ്‍

ഷിബു ബേബി ജോണ്‍

ആര്‍എസ്പിയുടെ ഏക മന്ത്രിയായ ഷിബു ബേബി ജോണ്‍ ഒരു കോടി രൂപയുടെ അഴിമതി നടത്തി എന്നാണ് ആക്ഷേപം.

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേരും വിഎസിന്റെ പട്ടികയില്‍ ഉണ്ട്. ഏറ്റവും അവസാനത്തെ പേരാണിത്. ഒരുകോടിരൂപയുടെ ആക്ഷേപമാണ് വിഎസ് ഉന്നയിച്ചിട്ടുള്ളത്.

ലിസ്റ്റിലില്ലാത്തവര്‍

ലിസ്റ്റിലില്ലാത്തവര്‍

അടുത്തിടെ ഏറ്റവും വലിയ ആരോപണം നേരിട്ട അടൂര്‍ പ്രകാശ് വിഎസ് അച്യുതാനന്ദന്റെ പട്ടികയില്‍ ഇല്ല. ജെഡിയു മന്ത്രി കെപി മോഹനനും, ആദിവാസി ക്ഷേമമമ്ത്രി പികെ ജയലക്ഷ്മിയും പട്ടികയില്‍ ഇല്ല.

English summary
VS Achuthanandan's list on corrupted ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X