ഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഒഴിയാന്‍ വിഎസ്; ഔദ്യോഗിക വസതി ഒഴിഞ്ഞു
തിരുവനന്തപുരം; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഉടന്‍ ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് വിഎസ് താമസം മാറി . ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിഎസ് സ്ഥാനം ഒഴിയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ഔദ്യോഗിക സ്ഥാനം ഒഴിയാനായിരുന്നു വിഎസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔഗ്യോഗിക വസതി ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ ഭരണ പരിഷകാര അധ്യക്ഷന്റെ ചുമതലകള്‍ വിഎസ് നിര്‍വഹിക്കുന്നുണ്ട്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ചുമതലകളില്‍ നിന്ന് ഒഴിയും.97 വയസുകാരനായ വിഎസ് ച്യുതാനന്ദന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പൊതു പരിപാടികളില്‍ പങ്കടുക്കാറില്ല
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേല്‍ക്കുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനം.












Click it and Unblock the Notifications