Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് അച്യുതാനന്ദന്‍ മത്സരിച്ചാല്‍ സിപിഎമ്മിന് സംഭവിയ്ക്കാവുന്നത്(പിണറായിക്ക് എന്നും വായിക്കാം)

നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കുമോ എന്നതാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനുള്ളിലെ ഏറ്റവും വലിയ ചര്‍ച്ച. ഒരുപക്ഷേ യുഡിഎഫ് പോലും ആ തീരുമാനം എന്തായിരിയ്ക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ്.

കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായി വിഎസ് അച്യുതാനന്ദന്‍ വളര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. 93 വയസ്സായ വിഎസ് അച്യുതാനന്ദന്‍ തന്നെയാണ് ഇന്ന് കേരളത്തിലെ ഏറ്റവും ശക്തനായ നേതാവ്.

വിഎസ് അച്യുതാനന്ദന്‍ മത്സരിയ്ക്കണം എന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‌റെ ആവശ്യം. പക്ഷേ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഇതിനോട് തീരെ താത്പര്യം ഇല്ല- കാരണം പിണറായി വിജയന്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു എന്നത് തന്നെ. കേന്ദ്ര നേതൃത്വം പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം ഇങ്ങനെ പുറംതിരിഞ്ഞ് നില്‍ക്കാനുള്ള കാരണം എന്താണ്?

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ് വിഎസ് അച്യുതാനന്ദന്‍. കഴിഞ്ഞ തവണ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയും ആയിരുന്നു.

വിഎസ് മത്സരിച്ചാല്‍

വിഎസ് മത്സരിച്ചാല്‍

വിഎസ് അച്യുതാനന്ദന്‍ മത്സരിച്ചാല്‍ പരാജയപ്പെടാനിടയുള്ള മണ്ഡലങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് തന്നെ പറയേണ്ടിവരും. അങ്ങനെയുള്ള വിഎസ് വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും നല്‍കുക സാധ്യതമല്ല.

പിണറായി വിജയന്‍

പിണറായി വിജയന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്തേയ്ക്ക് കടന്നുവരുന്നു എന്ന പ്രത്യേകയുണ്ട് ഇത്തവണ. സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ആയിരിയ്ക്കും എന്നാണ് ചിലരെങ്കിലും പറയുന്നത്.

വിഎസൃും പിണറായിയും

വിഎസൃും പിണറായിയും

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ഒരേസമയം നിയമസഭയിലേയ്ക്ക് എത്തിയാല്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക? വിഎസ് അച്യുതാനന്ദനെ ഇരുത്തി പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ സിപിഎമ്മിന് കഴിയുമോ?

എതിര്‍പ്പുയരുന്നത്

എതിര്‍പ്പുയരുന്നത്

ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസ് മത്സരിയ്ക്കണം എന്ന് ആവശ്യപ്പെടുമ്പോഴും സംസ്ഥാന നേതൃത്വം അതിന് അത്ര പരിഗണന നല്‍കുന്നില്ല.

നയിച്ചാല്‍ മതിയെന്ന്

നയിച്ചാല്‍ മതിയെന്ന്

വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പിനെ നയിച്ചാല്‍ മാത്രം മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം. തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കേണ്ടെന്ന്

വെള്ളം കോരാന്‍, പക്ഷേ

വെള്ളം കോരാന്‍, പക്ഷേ

വിഎസിനെ പ്രചാരണ രംഗത്ത് സിപിഎമ്മിന് അത്യാവശ്യമാണ്. വിഎസിനെ ഒഴിവാക്കി എന്നൊരു ശ്രുതിയുണ്ടെങ്കില്‍ത്തന്നെ അത് പ്രതികൂലമായി ബാധിയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതും ആണ്.

പ്രഖ്യാപനം വരണം

പ്രഖ്യാപനം വരണം

വിഎസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കും എന്നൊരു പ്രസ്താവന മാത്രം വന്നാല്‍ മതി, അത് സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്.

വിമര്‍ശനം കുറയും

വിമര്‍ശനം കുറയും

പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സിപിഎം പല രീതിയിലുള്ള പ്രതിസന്ധികളെ നേരിടേണ്ടി വരും. ലാവലിന്‍ കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ടെങ്കിലും എതിരാളികള്‍ അത് ഉപേക്ഷിയ്ക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ വിഎസ് ആണെങ്കില്‍ ഇത്തരം പ്രതിരോധങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിയ്ക്കാം.

'യഥാര്‍ത്ഥ ഇടതുപക്ഷം'

'യഥാര്‍ത്ഥ ഇടതുപക്ഷം'

യഥാര്‍ത്ഥ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവരും പിണറായിയ്‌ക്കെതിരെ ഇപ്പോഴേ രംഗത്തെത്തക്കഴിഞ്ഞു. ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് പലപ്പോഴും എതിരാളികള്‍ പോലും ഏറ്റെടുക്കാറുള്ളത്. വിഎസ് ആണ് നയിക്കുന്നതെങ്കില്‍ ആ പ്രശ്‌നവും ഹരിഹരിയ്ക്കപ്പെടും.

ചുരുക്കിപ്പറഞ്ഞാല്‍

ചുരുക്കിപ്പറഞ്ഞാല്‍

ചുരുക്കിപ്പറഞ്ഞാല്‍ വിഎസ് അച്യുതാന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചാല്‍ സിപിഎമ്മിന് മികച്ച വിജയം സ്വന്തമാക്കാനാകും. അല്ലെങ്കിലും സിപിഎമ്മിന് വിജിയിക്കാനായേക്കും, പക്ഷേ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചേക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+