കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യങ്ങള്‍ മോദിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.. രൂക്ഷ വിമർശനവുമായി വിഎസ് അച്യുതാനന്ദന്‍!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ എതിര്‍പ്പ് മറികടന്നാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സര്‍ക്കാര്‍ വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയത്. നേരത്തെ ലോക്‌സഭയില്‍ സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയിരുന്നു. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ബില്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്. ബില്‍ പാസ്സാക്കിയതിനെതിരെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു.

ഫേസ്ബുക്കിലാണ് വിഎസ്സിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' വിവരാവകാശ നിയമത്തിന് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നു. അറിയാനുള്ള പൗരന്‍റെ അവകാശത്തിനു മേല്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റിയിരിക്കുന്നു. വിവരാവകാശ നിയമത്തിന്‍റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നു എന്നര്‍ത്ഥം. വിവരാവകാശ കമ്മീഷന്‍റെ അധികാരങ്ങളും അവകാശങ്ങളും മോദിയുടെ ദയാവായ്പിന് വിധേയമാക്കിയിരിക്കുന്നു. വിവരാവകാശ കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

vs

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയെപ്പോലും അപ്രസക്തമാക്കിക്കൊണ്ട്, ജനങ്ങളുടെ വിവരാവകാശം ഇല്ലായ്മ ചെയ്തിരിക്കുന്നു. രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ അടിസ്ഥാനമായ ഫെഡറിലസിത്തിന്‍റെ കടയ്ക്കല്‍ കത്തിവെച്ചിരിക്കുന്നു.
ചോദ്യങ്ങള്‍ മോദിയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുന്നില്ല.

നോട്ട് നിരോധനത്തെക്കുറിച്ച്, രാജ്യത്തെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് എല്ലാം ചോദ്യങ്ങളുയരുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ട കുറുക്കുവഴിയാണ്, വിവരങ്ങള്‍ മറച്ചുവെക്കുക എന്നത്. പക്ഷെ, ജനമനസ്സുകളിലുയരുന്ന ചോദ്യങ്ങളെ നിയമംകൊണ്ട് തടയാമെന്ന സര്‍ക്കാരിന്‍റെ വ്യാമോഹങ്ങള്‍ക്ക് ഏറെക്കാലം നി്ലനില്‍പ്പില്ല എന്നെങ്കിലും ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും'' എന്നാണ് വിഎസിന്റെ പോസ്റ്റ്.

English summary
VS Achuthanandan slams Modi government for RTI amendment Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X