വെള്ളാപ്പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത് സ്ത്രീകളെ പേടിച്ചാണെന്ന് വി എസ്
തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ നവ കേരള മാര്‍ച്ചില്‍ വെള്ളാപ്പള്ളി നടേശനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച് വിഎസ് അച്യുതാനന്ദന്. വെള്ളാപ്പള്ളി നടേശന് പാര്‍ട്ടിയുടെ പേരുപോലും കടലാസില്‍ നോക്കി വായിക്കേണ്ട അവസ്ഥയാണെന്ന് വിഎസ് പരിഹസിച്ചു.
രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് സിപിഎമ്മിന്റെ മദ്യനയം ചോദിക്കാനാണെങ്കില്‍ ഇതിനായി വിമാനം വാടകയ്ക്ക് എടുത്തു വരേണ്ടിയിരുന്നില്ല. കോടിയേരി ബാലകൃഷ്ണനോട് വിളിച്ചു ചോദിച്ചാല്‍ മതിയായിരുന്നു. കോണ്‍ഗ്രസിലെ തമ്മിലടി മാറ്റാനും സിപിഎമ്മിന്റെ മദ്യനയം അറിയുവാനും വേണ്ടി മാത്രമായി വിമാനം വാടകയ്ക്കെടുത്തതെന്നും വിഎസ് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുടെ പേരുപോലും ഇറക്കുമതിയാണ്. വെള്ളാപ്പള്ളി സ്വന്തം പാര്‍ട്ടിയുടെ പേരു വായിക്കുന്നത് കടലാസില്‍ നോക്കിയാണ്. വെള്ളാപ്പള്ളിയുടെ മകന് തുഷാര്‍ വെള്ളാപ്പള്ളിയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്നും മാറ്റിയത് ദുരൂഹമാണ്. കമ്മീഷന് സ്വത്ത് വിവരം ചോദിച്ചപ്പോഴാണ് തുഷാറിനെ മാറ്റിയതെന്നും വിഎസ് പറയുന്നു.
മൈക്രോഫിനാന്‍സ് തട്ടിപ്പിന്റെ സൂത്രധാരന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ലക്ഷക്കണക്കിന് അമ്മമാരേയും സഹോദരിമാരേയും മൈക്രോഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പിന് ഇരയാക്കിയിരിക്കുകയാണ്. തട്ടിപ്പിന് ഇരയായ സ്ത്രീകള്‍ വീടു വളയുമെന്ന വസ്തുത മനസിലാക്കിയാണ് ഇപ്പോള്‍ പോലീസ് സംരക്ഷണം നല്‍കിയിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications