വിഎസിന്‍റെ പദവി സംബന്ധിച്ച് തീരുമാനമായില്ല
തിരുവനന്തപുരം: വിഎസ് അച്യുതാന്ദന്റെ പദവി സംബന്ധിച്ച് തീരുമാനമായില്ല. ഭരണ പരിഷ്‌കരണ കമ്മിറ്റി അധ്യക്ഷനാക്കുന്നതിന്റെ സാധ്യത ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ യോഗം തീരുമാനിച്ചു. വിഎസിന്റെ പദവി സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
ഇരട്ടപദവി പ്രശ്‌നമാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി പരിശോധിയ്ക്കും. വിഎസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കാന്‍ ധാരണയായിരുന്നു. മുഖ്യമന്ത്രി ആയിരിയ്‌ക്കേ നായനാര്‍ ഉള്‍പ്പടെയുള്ളവര്‍ വഹിച്ചിട്ടുള്ള പദവിയില്‍ ആദ്യമായാണ് മുഖ്യമന്ത്രി അല്ലാത്ത ഒരാളെ പരിഗണിയ്ക്കുന്നത്.

എംഎല്‍എ കൂടിയായ വിഎസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിയ്ക്കുന്നത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമോ എന്നതാണ് ആശങ്ക. ഇതേത്തുടര്‍ന്നാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ആലങ്കാരിക പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് വിഎസ് മുന്‍പേ അറിയിച്ചിരുന്നു. ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ സന്നദ്ധത ്‌റിയിച്ചിരുന്നു.












Click it and Unblock the Notifications