Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഷ്ണയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍;ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ആശുപത്രിയിലേക്ക് മാറണമെന്ന്

അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് പോലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയ്ക്ക് വിഎസ് അച്യുതാനന്ദന്റെ പിന്തുണ. അവിഷ്ണയുടെ അമ്മാവനെ ഫോണില്‍ വിളിച്ചാണ് വിഎസ് അച്യുതാനന്ദന്‍ പിന്തുണ അറിയിച്ചത്. അവിഷ്ണയുടെ ആരോഗ്യം മോശമാകാതെ നോക്കണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കണമെന്നും വിഎസ് നിര്‍ദേശിച്ചു.

avishna

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറണമെന്നും വിഎസ് അവിഷ്ണയെ ഉപദേശിച്ചു. അവിഷ്ണയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച വിഎസ് ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നിരാഹാര സമരം തുടരുന്ന അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് പോലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് പോലീസിന്റെ നിലപാട്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജിഷ്ണുവിന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

vsachuthanandan

തിരുവനന്തപുരത്ത് സമരം നടത്തുന്ന അമ്മ മഹിജ സമരം അവസാനിപ്പിച്ചാലേ താനും നിരാഹാര സമരം അവസാനിപ്പിക്കുകയുള്ളുവെന്നാണ് അവിഷ്ണയുടെ നിലപാട്. അവിഷ്ണയ്ക്ക് പിന്തുണയുമായി ബന്ധുക്കളും കുടുംബശ്രീ പ്രവര്‍ത്തകരും ജിഷ്ണുവിന്റെ വീട്ടില്‍ സത്യഗ്രഹമിരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+