Get Updates
Get notified of breaking news, exclusive insights, and must-see stories!

പരവൂര്‍ ദുരന്തം: കൊല്ലം കളക്ടറെ പ്രതിക്കൂട്ടിലാക്കിയാല്‍...സര്‍ക്കാരിന് വിഎസിന്‍റെ താക്കീത്

തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ കൊല്ലം കളക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയ കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ഗൂഢാലോചനയാണെന്നും വിഎസ്.

ജില്ലാ ഭരണകൂടത്തിനെതിരെ പ്രതികളായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തിരിച്ച് വിടാനുള്ള സര്‍ക്കാരിന്റെ നീക്കം ശക്തിയായി ചെറുക്കും.ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരേയും അവര്‍ക്ക് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വെള്ളപൂശാനുള്ള നടപടിയാണെന്നും വിഎസ് പറഞ്ഞു.

VS

പരവൂര്‍ ദുരന്തത്തില്‍ പൊലീസിനെതിരെ കൊല്ലം കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസും കളക്ടറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ദുരന്തത്തിന് ശേഷം പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ ഓഫീസിലെ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിയ്്ക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+