കെഎം മാണി ഉടുമ്പിനെ പോലെയാണെന്ന് വിഎസ്
തിരുവനന്തപുരം: കോടതി പോലും ധനമന്ത്രി കെ.എം മാണിക്കെതിരെ തിരിഞ്ഞിട്ടും യാതൊരു കുഴപ്പവും മാണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കെ.എം മാണി മന്ത്രി കസേരയിലിരിക്കുന്നത് ഒരു ഉടുമ്പിനെ പോലെയാണെന്നും വിഎസ് ആരോപിച്ചു.
മാണി ഇനി അധികാരത്തില്‍ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. മാണി രാജിവെച്ച് മാപ്പ് പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന് കോടതിയില്‍ നിന്നും കിട്ടിയ ചൂല് കൊണ്ടുള്ള അടിയാണ് ബാര്‍ കേസ് വിധിയെന്ന് വിഎസ് വ്യക്തമാക്കി.

മാണി മാത്രമല്ല മന്ത്രിസഭ മുഴുവന്‍ രാജിവെക്കണമെന്നും വിഎസ് പറഞ്ഞു. അപമാനം സഹിച്ച് സര്‍ക്കാരിന് എങ്ങനെയാണ് അധികാരത്തില്‍ ഇരിക്കാന്‍ കഴിയുകയെന്നും വിഎസ് ചോദിച്ചു.
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാവണമെന്ന കോടതിയുടെ പരമാര്‍ശം ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്നും വിഎസ് പറഞ്ഞു. അതുകൊണ്ടുതന്നെ മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications