ഐസ്ക്രീം കേസ് വിടാന്‍ വിഎസ് ഒരുക്കമല്ല... കളികള്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും പിന്മാറാന് വിഎസ് അച്യുതാനന്ദന് ഒരുക്കമല്ല. സുപ്രീം കോടതി ഹര്‍ജി തള്ളിയതിനപ്പുറം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് എടുത്ത നിലപാടാണ് വിഎസിന് കൂടുതല്‍ തിരിച്ചടിയായത്.
വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിയ്ക്കാം എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്. വിഎസ് ആ വഴി തന്നെ സ്വീകരിയ്ക്കുകയാണ്. അത്ര പെട്ടെന്ന് ഐസ്ക്രീം പാര്‍ലര്‍ കേസ് ഇല്ലാതാകില്ലെന്ന് സാരം.

മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയും ആയ പികെ കുഞ്ഞാലിയ്ക്കുട്ടിയ്ക്കെതിരെയാണ് വിഎസിന്റെ നിയമ പോരാട്ടം. നിയമയുദ്ധത്തിന് സാമ്പത്തിക സഹായം നല്കിയിരുന്നതും പാര്‍ട്ടി തന്നെയാണ്. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ കേസില്‍ എടുത്ത നിലപാട് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രേരിതമാണ് വിഎസിന്റെ ഹര്‍ജി എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് കെകെ വേണുഗോപാലും ഈ വാദം തന്നെ ആണ് ഉന്നയിച്ചത്.
തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങള്‍ക്ക് വിഎസിന് പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിയ്ക്കുമോ എന്നതാണ് ഇനിയുള്ള നിര്‍ണായകമായ ചോദ്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications