കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം കേസ് വിടാന്‍ വിഎസ് ഒരുക്കമല്ല... കളികള്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ

Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും പിന്‍മാറാന്‍ വിഎസ് അച്യുതാനന്ദന്‍ ഒരുക്കമല്ല. സുപ്രീം കോടതി ഹര്‍ജി തള്ളിയതിനപ്പുറം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എടുത്ത നിലപാടാണ് വിഎസിന് കൂടുതല്‍ തിരിച്ചടിയായത്.

Read Also: കോവളത്ത് അതിക്രൂരകൊലപാതകം... ഗൃഹനാഥന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഭാര്യയുടെ കഴുത്തറുത്തുRead Also: കോവളത്ത് അതിക്രൂരകൊലപാതകം... ഗൃഹനാഥന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഭാര്യയുടെ കഴുത്തറുത്തു

വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിയ്ക്കാം എന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്. വിഎസ് ആ വഴി തന്നെ സ്വീകരിയ്ക്കുകയാണ്. അത്ര പെട്ടെന്ന് ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഇല്ലാതാകില്ലെന്ന് സാരം.

VS Achuthanandan

മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയും ആയ പികെ കുഞ്ഞാലിയ്ക്കുട്ടിയ്‌ക്കെതിരെയാണ് വിഎസിന്റെ നിയമ പോരാട്ടം. നിയമയുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതും പാര്‍ട്ടി തന്നെയാണ്. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ കേസില്‍ എടുത്ത നിലപാട് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.

Read Aslo: മമ്മൂക്ക ആരാ മോന്‍... ദാ കെടക്കണ് ഐസിയുവിനും ട്രോള്‍ മലയാളത്തിനും കസബയില്‍ 'താങ്ക്‌സ്'Read Aslo: മമ്മൂക്ക ആരാ മോന്‍... ദാ കെടക്കണ് ഐസിയുവിനും ട്രോള്‍ മലയാളത്തിനും കസബയില്‍ 'താങ്ക്‌സ്'

രാഷ്ട്രീയ പ്രേരിതമാണ് വിഎസിന്റെ ഹര്‍ജി എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെകെ വേണുഗോപാലും ഈ വാദം തന്നെ ആണ് ഉന്നയിച്ചത്.

തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങള്‍ക്ക് വിഎസിന് പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിയ്ക്കുമോ എന്നതാണ് ഇനിയുള്ള നിര്‍ണായകമായ ചോദ്യം.

English summary
VS Achuthanandan to continue legal fight in Ice Crea Parlour Case. VS will approach trial court for CBI investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X