മണിയുടെ മരണം: വിഎസിനോട് പരാതി പറഞ്ഞ് കുടുംബം, ഇടപെടുമെന്ന് വിഎസ്, ഇനി എന്താകും?
ആലപ്പുഴ: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ വീട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. മരണകാരണം അറിയാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മണിയുടെ കുടുംബം വിഎസിന് പരാതി നല്‍കി. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വിഎസ് പറഞ്ഞു.
മണിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇതുവരേയും പുറത്ത് വന്നിട്ടില്ല. മണിയെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ കുടുംബത്തോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞശേഷമാണ് വിഎസ് മടങ്ങിയത്.

അതൃപ്തി
മണിയുടെ മരണകാരണം അറിയാന്‍ വൈകുന്നതില്‍ കുടുംബം അതൃപ്തി അറിയിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മണിയുടെ കുടുംബ പരാതി നല്‍കി.

സമ്മര്‍ദ്ദം ചെലുത്തും
അന്വേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിഎസ് പറഞ്ഞു

മഹനായ കലാകാരന്‍
മഹാനായ കലാകാരനായിരുന്നു മണിയെന്നും അദ്ദേഹത്തിന്റെ വേര്‍പാട് കലാകേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും വിഎസ് പറഞ്ഞു

ഗൗരവമായി ഇടപെടും
മരണം നടന്ന് ഒരു മാസമാകുമ്പോഴേ്ര്രയും വീട്ടുകാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും പൊലീസിന് സാധിയ്ക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.

എങ്ങുമെത്താതെ
മണിയുടെ മരണത്തില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.












Click it and Unblock the Notifications