കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ അതേമുന്നറിയിപ്പ് പിണറായിക്കും നല്‍കി വിഎസ്! അനധികൃത നിര്‍മ്മാണങ്ങള്‍ വേണ്ട

അനധികൃത കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിലനിര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : അനധികൃത കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിലനിര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത ആളാണ് താനെന്നും വിഎസ് ഓര്‍മിപ്പിച്ചു.

അനധികൃത കെട്ടിടങ്ങളെ പിഴവാങ്ങി നിലനിര്‍ത്തുന്നത് തെറ്റായ നിര്‍മ്മാണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് വിഎസ് പറയുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ അംഗീകരിക്കാനുള്ള നീക്കം അരുതെന്ന് വിഎസ് വ്യക്തമാക്കി.

അനധികൃത നിര്‍മ്മാണങ്ങളെ പ്രോത്സാഹിപ്പിക്കും

അനധികൃത നിര്‍മ്മാണങ്ങളെ പ്രോത്സാഹിപ്പിക്കും

അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ വാങ്ങി നിലനിര്‍ത്തുന്നത് അനധികൃത നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുമെന്നാണ് വിഎസ് പറയുന്നത്. ഇത്തരത്തില്‍ അനുമതി നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിഎസ് വ്യക്തമാക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ഒരു കാരണവശാലും ഇളവ് നല്‍കരുതെന്നും വിഎസ് പറയുന്നു.

 തദ്ദേശ വകുപ്പില്‍ നീക്കം

തദ്ദേശ വകുപ്പില്‍ നീക്കം

ചട്ടലംഘനം നടത്തി നിര്‍മ്മിച്ച വമ്പന്‍ റിസോട്ടുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് വിഎസ് പറയുന്നു. മരടിലെ ഡിഎല്‍എഫ് ഫ്ളാറ്റ്, കാപ്പികോ റിസോര്‍ട്ട്, മൂന്നാറില്‍ എല്ലാചട്ടങ്ങളും മറികടന്ന് നിര്‍മ്മിച്ച വന്‍ റിസോട്ടുകള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് വിഎസ് പറയുന്നത്. തദ്ദേശ വകുപ്പാണ് നീക്കം നടത്തുന്നതെന്നും വിഎസ്.

 ഉത്തരവ് ഉടന്‍

ഉത്തരവ് ഉടന്‍

സംസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് വിഎസിനെ മുന്നറിയിപ്പുമായി രംഗത്തെത്താന്‍ പ്രോത്സാഹിപ്പിച്ചത്.

നിയമലംഘനം

നിയമലംഘനം

നിയമലംഘനം ഉണ്ടെന്ന കാരണത്താല്‍ അനുമതി നിഷേധിച്ച 1500 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വണിജ്യ കെട്ടിടങ്ങള്‍ എന്നിവയ്‌ക്കെല്ലാമാണ് പിഴ നല്‍കേണ്ടി വരുന്നത്.

50 ശതമാനം സര്‍ക്കാരിന്

50 ശതമാനം സര്‍ക്കാരിന്

കെട്ടിടത്തിന്റെ വലിപ്പത്തിനും നിയമ ലംഘനത്തിന്റെ തോതിനും അനുസരിച്ചായിരിക്കും പിഴ ഈടാക്കുന്നതെന്ന് കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. പിഴത്തുക 50 ശതമാനം സര്‍ക്കാരിനും 50 ശതമാനം അതാതു തദ്ദേശ സ്ഥാപനങ്ങള്‍ക്കും ലഭിക്കും.

 അന്വേഷണം

അന്വേഷണം

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അനുമതി നല്‍കിയ വിവിധ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും വിഎസ് നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. നിയമം ലംഘിച്ച് നിര്‍മ്മിച്ചെന്ന് ആരോപണമുള്ള കെട്ടിടങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

English summary
vs achudanandan against state government. give warning on illegal construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X