കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരി ക്ഷണിച്ചു, അനുസരണയുള്ള കുട്ടിയായി വിഎസ് സംസ്ഥാന സമിതിയോഗത്തിന്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റ് രൂപവത്ക്കരിയ്ക്കുന്നതിനായി ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കും. നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് വിഎസ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നേതൃത്വം വിഎസിനെ ക്ഷണിച്ചത്. പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയ പ്രമേയം പിന്‍വലിയ്ക്കാതെ സംസ്ഥാന സമിതിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു വിഎസ് മുന്‍പ് പറഞ്ഞത്.

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിനായി ചേരുന്ന ആദ്യ യോഗമാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂോറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും യോഗത്തില്‍ പങ്കെടുക്കും.സംസ്ഥാന സമ്മേളനത്തിന് ശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ നിന്നും വിട്ടു നിന്ന് വിഎസ് ഇത്തവണ യോഗത്തില്‍ പങ്കെടുക്കുമെന്ന് തീരുമാനിച്ചിരിയ്ക്കുകയാണ്. അന്ന് കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം നിരസിച്ച വിഎസ് ഇത്തവണ യെച്ചൂരിയുടെ ക്ഷണം സ്വീകരിച്ചിരിയ്ക്കുകയാണ്.

VS

യെച്ചൂരി തലപ്പത്തേയ്ക്ക് എത്തുന്നതോടെ വിഎസിന് അനുകൂലമായി നിലപാടുകള്‍ ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. വിഎസ്, യെച്ചൂരി ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതുമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് യെച്ചൂരിയ്ക്ക് വിഎസ് ആശംസ നേര്‍ന്നിരുന്നു. ഒരുഘട്ടത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും മടങ്ങിയ അദ്ദേഹം യെച്ചൂരിയുടെ വിജയത്തോടെ വീണ്ടും മടങ്ങിയെത്തിയതും വാര്‍ത്തായായിരുന്നു.

എന്നാല്‍ സംസ്ഥാന നേതൃത്വത്തിന് യെച്ചൂരിയുടെ നേതൃസ്ഥാനം അത്ര ഗുണകരമാകാനിടയില്ല. എസ് രാമചന്ദ്രന്‍ പിള്ളയെയാണ് കേരളത്തിലെ നേതൃത്വം അുകൂലിച്ചിരുന്നത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ യെച്ചൂരി എത്തുന്നത്.

English summary
VS Achuthanandan will attend CPM State Committee Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X