കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് സിപിഐയിലേക്ക്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിയുണ്ടാക്കിയ നേതാവാണ് സഖാവ് വിഎസ് അച്യുതാനന്ദന്‍. അദ്ദേഹമാണ് പാര്‍ട്ടിയുടെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ദേശീയ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചിട്ട് പോലും അദ്ദേഹം സമാപന സമ്മേളനത്തില്‍ പോലും പങ്കെടുത്തില്ല.

സിപിഎം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ ഇനി പ്രത്യക്ഷപ്പെടുക മറ്റൊരു സംസ്ഥാന സമ്മേളനത്തിലായിരിക്കും. 1964 ല്‍ താനും മറ്റ് 31 പേരും ഇറങ്ങിപ്പോന്ന , തങ്ങളുടെ മാതൃസംഘടനയുടെ സമ്മേളനത്തില്‍.

അതെ, സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കുന്നു. ഫെബ്രുവരി 28 ന് കോട്ടയത്ത് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന 'കേരള വികസനം പുതിയ പരിപ്രേക്ഷ്യം' എന്ന സെമിനാര്‍ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. അവിടെ വച്ച് വിഎസ് തനിക്ക് പറയാനുള്ളതെല്ലാം പറയുമോ...?

 സിപിഐ സംസ്ഥാന സമ്മേളനം

സിപിഐ സംസ്ഥാന സമ്മേളനം

സിപിഐയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച 2 വരെ കോട്ടയത്താണ് നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ആണ് വിഎസ് ഉദ്ഘാടനം ചെയ്യുക.

ഇറങ്ങിപ്പോന്ന പാര്‍ട്ടി

ഇറങ്ങിപ്പോന്ന പാര്‍ട്ടി

1964 ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് 32 പേര്‍ ഇറങ്ങിപ്പോന്നാണ് സിപിഐഎം രൂപീകരിക്കുന്നത്. അതില്‍ ജീവനോടെ ശേഷിക്കുന്നത് വിഎസ് മാത്രമാണ്.

ആഞ്ചലോസ് ഉണ്ടാകും

ആഞ്ചലോസ് ഉണ്ടാകും

മീന്‍പെറുക്കി ചെറുക്കന്‍ എന്ന് വിഎസ് അച്യുതാനന്ദന്‍ ആക്ഷേപിച്ച് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ടിവി ആഞ്ചലോസ് ഇപ്പോള്‍ സിപിഐക്കൊപ്പമാണ്. വിഎസ് പങ്കെടുക്കുന്ന സെമിനാറില്‍ ആഞ്ചലോസും പങ്കെടുക്കുന്നുണ്ട്.

വിഎസ് എന്ത് പറയും

വിഎസ് എന്ത് പറയും

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം വിഎസ് ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. പൊതുവേദികളും പ്രത്യക്ഷപ്പെട്ടിട്ടില്ല. സിപിഐ സമ്മേളനത്തില്‍ വിഎസ് എന്തായിരിക്കും പറയുക.

സിപിഐയുടെ പിന്തുണ

സിപിഐയുടെ പിന്തുണ

വിഎസിനെതിരെ സിപിഎം പ്രമേയം പാസാക്കിയതിനേയും ആ പ്രമേയം സെക്രട്ടറി പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചതിനേയും സിപിഐ വിമര്‍ശിച്ചിരുന്നു.

English summary
VS Achuthanandan will inaugurate semimar in CPI State Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X