വിഎസ് പോക്കിമോന്‍ കളിച്ചിട്ടുണ്ട്? ഇതാണുത്തരം!! ഇനി മുഖ്യമന്ത്രിയാകില്ലേ? എല്ലാം വിഎസ് പറയും!!
കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി തന്നെ വിഎസ് നല്കി. ക്യാംപിലെത്തിയ വിഎസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.
തിരുവനന്തപുരം: ശിശു ക്ഷേമ സമിതിയുടെ അവധിക്കാല ക്യാംപില്‍ കുട്ടികളെ രസിപ്പിക്കാന്‍ ഭരണപരിഷ്കാരകമ്മിററി ചെയര്മാന് വിഎസ് അച്യുതാനന്ദന് എത്തി. പ്രായം മറന്ന് വിഎസും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നതോടെ കുട്ടികളും ആവേശത്തിലായിരുന്നു.
കുട്ടികളുടെ കുസൃതി നിറഞ്ഞ ചോദ്യങ്ങള്‍ക്ക് നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി തന്നെ വിഎസ് നല്കി. ക്യാംപിലെത്തിയ വിഎസിനെ നിറഞ്ഞ കൈയ്യടിയോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. വിഎസിനൊപ്പം നില്‍ക്കാനും ഷേക്ക് ഹാന്‍ഡ് നല്‍കാനും കുട്ടികള്‍ക്ക് വലിയ ആവേശം തന്നെയായിരുന്നു.

ചോദ്യങ്ങള്‍ കൊണ്ടും കുട്ടികള്‍ വിഎസിനെ ഞെട്ടിച്ചിരുന്നു. ഇനിയും മുഖ്യമന്ത്രിയാകുമോ എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് ഒഴുക്കന്‍ മട്ടിലുള്ള ഒരു ചിരി മാത്രമായിരുന്നു വിഎസിന്റെ മറുപടി. എന്താണ് വിഎസിന്റെ ഇഷ്ട വിഭവം എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. അമ്പലപ്പുഴ പാല്‍പ്പായസം എന്ന് ഒട്ടും ചിന്തിക്കാതെ വിഎസ് മറുപടി നല്കി.
പോക്കിമോന്‍ കളിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു വിരുതന്റെ ചോദ്യം. നിറഞ്ഞ ചിരിയായിരുന്നു അതിനുള്ള വിഎസിന്റെ ഉത്തരം. സ്വന്തം താത്പര്യപ്രകാരമായിരുന്നു രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് ഒരു കുട്ടിയുടെ ചോദ്യത്തിനുള്ള ഉത്തരമായി വിഎസ് പറഞ്ഞു. കുട്ടികള്‍ വിഎസിനെ ഓലത്തൊപ്പിയും അണിയിച്ചു.
-
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു












Click it and Unblock the Notifications