Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിറ്റ്‌ലര്‍ അച്യുതന്‍കുട്ടി'യെ കാണണോ!

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ കലാകാരന്‍മാരുടെ കഴിവിനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചില സമയങ്ങളില്‍ അവര്‍ സൃഷ്ടിച്ചുവിടുന്ന തമാശകള്‍ കണ്ടാല്‍ ചിരി നിര്‍ത്താനാവില്ല.

ബജറ്റ് ദിനത്തില്‍ സഭയില്‍ അതിക്രമങ്ങള്‍ നേരിട്ടെന്ന് എല്‍ഡിഎഫ് വനിത എംഎല്‍മാര്‍ പരാതി ഉന്നയിച്ച കാര്യം എല്ലാവര്‍ക്കും അറിയാം. വനിത എംഎല്‍മാരും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും കൂടി ഗവര്‍ണറെ കാണാന്‍ പോകുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

VS Women MLA

അഞ്ച് വനിത എംഎല്‍മാര്‍, അവര്‍ക്കൊപ്പം ഒരു മുതിര്‍ന്ന ജ്യേഷ്ഠനെ പോലെ വിഎസ് അച്യുതാനന്ദന്‍ മുണ്ടിന്റെ കോന്തല ഇടതുകൈയ്യില്‍ പിടിച്ചുകൊണ്ട് നടക്കുന്നു. ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ഏതെങ്കിലും സിനിമ രംഗം ഓര്‍മ വന്നോ...?

VS Hitler

എന്നാല്‍ ചില വിരുതന്‍മാരുടെ മനസ്സില്‍ വന്നത് ഒരു സിനിമയിലെ ദൃശ്യമാണ്. സിദ്ദിഖ് ലാല്‍-മമ്മൂട്ടി ടീമിന്റെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് സിനിമയായ 'ഹിറ്റ്‌ലര്‍'.

ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിക്ക് ആറ് സഹോദരിമാരാണ് ഉള്ളത്. എന്നാല്‍ വിഎസിന്റെ കൂടെയുളളത് അഞ്ച് വനിത എംഎല്‍മാര്‍ മാത്രം. എന്തായാലും ഈ ചിത്രം ഇപ്പോള്‍ ഫേസ്ബുക്കില്‍ നന്നായി ഓടുന്നുണ്ട്. സിനിമയില്‍ ഹിറ്റ്‌ലര്‍ മാധ്വന്‍കുട്ടിയെങ്കില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹിറ്റ്‌ലര്‍ അച്യുതന്‍കുട്ടിയാണ് താരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+