Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരനായകൻ മടങ്ങി; വിഎസിന് വിട ചൊല്ലി കേരളം..പോരാട്ട ഭൂമിയിൽ ഇനി നിത്യനിദ്ര

വിഎസ് അച്യുതാനന്ദൻ യുഗത്തിന് അന്ത്യം. പ്രിയപ്പെട്ട സഖാവിന് ഇനി പോരാട്ടഭൂമിയിൽ നിത്യനിദ്ര .നിരവധി വിപ്ലവ പോരാളികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിന്റെ മണ്ണിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ അരുൺ കുമാർ അദ്ദേഹത്തിന്റെ ചിതയ്ക്ക് തിരികൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. പി കൃഷ്‌ണപിള്ള ഉൾപ്പെടെയുള്ള മഹാനേതാക്കൾക്കൊപ്പും ഇനി വിഎസും വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളും.

പോരട്ടങ്ങളുടെ പ്രതീകമായ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും ആലപ്പുഴയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പെരുമഴയെ തോൽപ്പിച്ചും 'കണ്ണേ കരളേ വിഎസേ, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളികളുമായി കേരള ജനത ഒന്നാകെ തെരുവിൽ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാനായി കാത്തിരുന്നു.

vs-17532856

തിരുവനന്തപുരത്തെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. 150 കിമി താണ്ടാൻ 22 മണിക്കൂറിലേറെ സമയം എടുത്തു രാത്രി വൈകിയും നൂറുകണക്കിന് പേരാണ് പ്രീയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വഴി നീളെ കാത്തുനിന്നത്. പാർട്ടിപ്രവർത്തകർ മാത്രമല്ല, ജനനായകന്റെ പ്രവർത്തനങ്ങൾ ആകൃഷ്ടരായവരെല്ലാം പ്രിയ നേതാവിന് യാത്രമൊഴി നൽകാൻ വഴിയോരത്ത് തടിച്ചുകൂടി.ദേശ വ്യത്യാസമില്ലാതെ, രാഷ്ട്രീയ വ്യത്യാസമില്ലാതെ നിറകണ്ണുകളോടെ മുദ്രാവാക്യം മുഴക്കി ജനനേതാവിന് ആദരമർപ്പിച്ചു. ജനസാഗരം ഇരമ്പിയെത്തിയതോടെ നിശ്ചയിച്ചുറപ്പിച്ച സമയക്രമമെല്ലാം തെറ്റി. ഒടുവിൽ 9 മണിയോടെയാണ് സംസ്കാരചടങ്ങുകൾ നടന്നത്.

'വിപ്ലവ നായകനേ, വരും തലമുറയുടെ ആവേശ നാളമേ വിട'; മുഖ്യമന്ത്രി

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തിൽ നിന്ന് ഉയർന്ന ലാൽസലാം വിളികൾ സഖാവ് വിഎസിനെ യാത്രയാക്കി.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തിൽ നിന്നായിരുന്നു. ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അർത്ഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വിഎസ്.

നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താൻ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്.
പുന്നപ്ര വയലാറിൻ്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണിൽ;സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണൽത്തിട്ടയിൽ; വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്oങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല.

ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വിഎസ്.
സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാൻ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാൻ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങൾ സാർത്ഥകമാകാൻ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തിൽ ഒരു വഴിവിളക്കായി; ഊർജ്ജസ്രോതസായി വി എസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ല.
പ്രിയപ്പെട്ട സഖാവേ വിട. തലമുറകളുടെ വിപ്ലവ നായകനേ;
വരും തലമുറയുടെ ആവേശ നാളമേ', മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+