കാനം ഇപ്പോഴും സിപിഐ ആണെന്ന് ബോധ്യമുണ്ട്.... വിമര്‍ശനത്തിന് മറുപടിയുമായി വിഎസ്!!
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. കാനം ഇപ്പോഴും സിപിഐ ആണെന്ന വ്യക്തമായ ബോധ്യമുണ്ടെന്ന് വിഎസ് പറഞ്ഞു. താന്‍ വര്‍ഗ സമരത്തെ കുറിച്ചും വിപ്ലവ പരിപാടിയെ കുറിച്ചുമാണ് പറഞ്ഞത്. ഇത് വനിതാ മതിലിനെ കുറിച്ചാണെന്ന് കാനം തെറ്റിദ്ധരിച്ചിരിക്കാമെന്നും വിഎസ് പറഞ്ഞു. ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീ സമത്വത്തേയും ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായി പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നത് കൊണ്ടാവാം. തന്റെ പ്രസ്താവനകള്‍ വനിതാ മതിലിന് എതിരാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് പിശകാണെന്ന് പറയേണ്ടി വരുമെന്നും വിഎസ് വ്യക്തമാക്കി.

അതേസമയം തന്റെ നിലപാടുകളെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ നിലപാടുകളെ കുറിച്ച് കാനത്തിന് വ്യക്തതയുണ്ടെന്ന് സന്തോഷകരവുമാണൈന്ന് വിഎസ് പറഞ്ഞു. നേരത്തെ വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതില്‍ നടത്തുന്നതെന്നും, വിഎസിന്റെ നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു. വിഎസ് ഇപ്പോഴും ഇടത് മുന്നണിയുടെ ഭാഗം തന്നെയാണെന്നും കാനം പറഞ്ഞിരുന്നു. എന്‍എസ്എസിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications