Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന്റെ സദാചാരപ്പണിക്കെതിരെ വിഎസ്; കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍

കൊല്ലം അഴീക്കലില്‍ വാലന്റൈന്‍സ് ഡേയുടെ അന്ന് നടന്ന സദാചാര ഗുണ്ടാ ആക്രമണം, തിരുവനന്തപുരത്ത് മ്യൂസിയം പാര്‍ക്കില്‍ പോലീസ് നടത്തിയ സദാചാര പീഡനം എന്നിവയെ തുടര്‍ന്നാണ് വിഎസിന്റെ പ്രതികരണം.

തിരുവനന്തപുരം: സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പോലീസ് തന്നെ സദാചാരത്തിന്റെ പേരില്‍ യുവതി യുവാക്കളെ പീഡിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഴീക്കലില്‍ വാലന്റൈന്‍സ് ഡേയുടെ അന്ന് നടന്ന സദാചാര ഗുണ്ടാ ആക്രമണം, തിരുവനന്തപുരത്ത് മ്യൂസിയം പാര്‍ക്കില്‍ പോലീസ് നടത്തിയ സദാചാര പീഡനം എന്നിവയെ തുടര്‍ന്നാണ് വിഎസിന്റെ പ്രതികരണം. കൊല്ലം അഴീക്കലില്‍
സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

അമ്മ

അമ്മ

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പാലക്കാട് സ്വദേശിയായ അനീഷ് എന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി ജീവനൊടുക്കുകയായിരുന്നു. സദാചാര ഗുണ്ടാ ആക്രമണത്തെ തുടര്‍ന്നുളള അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത ഇന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 ഗുണ്ടകള്‍

ഗുണ്ടകള്‍

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയ്ക്കാണ് അനീഷിനും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്കുമെതിരെ കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടാകുന്നത്.

 അഞ്ച് പേരെ അറസ്റ്റ് ചെയ്തു

അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ഒരുസംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇരുവരെയും പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 ഇരകള്‍

ഇരകള്‍

അതേസമയം തിരുവനന്തപുരം മ്യൂസിയം പാര്‍ക്കില്‍ ഒരുമിച്ചിരുന്നതിന് പോലീസിന്റെ സദാചാര മുറകള്‍ നേരിടേണ്ടി വന്ന യുവതിയും യുവാവുമാകട്ടെ വെള്ളിയാഴ്ച വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ വിഷ്ണുവും ആതിരയുമാണ് വെളളയമ്പലത്ത് നടന്ന ലളിതമായ വിവാഹിതരായത്.

 ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

മ്യൂസിയം പോലീസിന്റെ സദാചാര പോലീസിങിന് ഇരയായവരാണ് വിഷ്ണുവും ആതിരയും. സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ചത്. പോലീസിനെ നാണം കെടുത്തിയിരുന്നു.

 കര്‍ശന നടപടി

കര്‍ശന നടപടി

കൊല്ലത്തും തിരുവനന്തപുരത്തും നടന്ന സദാചാര പോലിസിങ്ങിന്റെ പശ്ചാത്തലത്തിലാണ് വിഎസ് സദാചാര പോലിസിങിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+