Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരന് മറുപടിയുമായി വിഎസ്; 'തന്റെ തലച്ചേറിനെ വശകലനം ചെയ്യുന്നത് ജന്മനാ തലച്ചോറ് ശുഷ്ക്കിച്ചവർ!'

കോൺഗ്രസ് നേതാവ് കെ സുധാകരന് മറുപടിയുമായി ഭരണ പരിഷ്ക്കരണ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. കഴിഞ്ഞ ദിവസം വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ സുധാകരൻ പ്രസ്താവന ഇറക്കിയിരുന്നു. വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിഎസിനെതിരെ കെ സുധാകരൻ പരിഹാസ പ്രസ്താവന നടത്തിയിരുന്നത്. ഇതിനെതിരെ ചുട്ട മറുപടിയുമായാണ് വിഎസ് രംഗത്ത് എത്തിയിരിക്കുന്നത്.

ജന്മനാ തലച്ചോറ് ശുഷ്ക്കിച്ചവരാണ് തന്‍റെ തലച്ചോറിനെ വിശകലനം ചെയ്യുന്നതെന്ന് വിഎസ് പ്രപതികരിച്ചു. യുവ വൃദ്ധന്‍റെ ജല്‍പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തിനാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വിഎസ് പ്രതികരിച്ചു. വറ്റി വരണ്ട തലമണ്ടയിൽ നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും വരില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

K Sudhakaran and VS

വറ്റിവരണ്ട തചലച്ചോറിൽ നിന്ന് എന്ത് പരിഷ്ക്കാരമാണ് വരേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരൻ പരിഹസിച്ചിരുന്നത്. തൊണ്ണൂറാം വയസ്സിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും കെ സുധാകരൻ വിഎസിനെ പരിഹസിച്ചിരുന്നു. ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്? എന്നാണ് സുധാകരന്റെ ആക്ഷേപം. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാ എന്നും വിഎസിന്റെ പ്രായത്തെ സുധാകരൻ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+