കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരും ലോ അക്കാദമിയും;എല്ലാം പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്ന് വിഎസ്...

കോളേജ് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നും, കോളേജ് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ലോ അക്കാദമിയിലെ സമരം സിപിഎം ഏറ്റെടുക്കാത്തതിന് കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍, അതെല്ലാം പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു വിഎസിന്റെ പ്രതികരണം. സിപിഎമ്മിന്റെ ബന്ധുവായതിനാലാണോ പാര്‍ട്ടി ലക്ഷ്മി നായര്‍ക്കെതിരെ സമരം നടത്താത്തതെന്നും വിഎസ് ചോദിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

vs

മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും വിഎസ് പറഞ്ഞു. ലോ അക്കാദമിയിലെ സമരവേദി കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അക്കാദമിയിലെ സമരം, ഒരു കോളേജിനുള്ളില്‍ നടക്കുന്ന സമരമാണെന്നും, എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നുണ്ടെന്നും, പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

ബിജെപി നേതാവ് വി മുരളീധരന്റെ അനിശ്ചിതകാല നിരാഹര സമരവും, വിദ്യാര്‍ത്ഥികളുടെ സമരവും ലോ അക്കാദമിക്ക് മുന്നില്‍ തുടരുകയാണ്. ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്ത സിന്‍ഡിക്കേറ്റ് ഉപസമിതി നടപടിക്ക് ശുപാര്‍ശ ചെയ്തില്ല. വിഷയത്തില്‍ തീരുമാനമെടുക്കാനായി റിപ്പോര്‍ട്ട് ശനിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റിന് കൈമാറാനാണ് ഉപസമിതി തീരുമാനിച്ചത്.

English summary
Vs achuthananthan against government on law academy issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X