കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെയും കുട്ടികളെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒറ്റുകൊടുത്തുവെന്ന് വി എസ്, സംഭവം ഗുരുതരം തന്നെ

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കബളിപ്പിച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവനെന്ന കള്ള സന്യാസിക്ക് ഭൂമി വാഗ്ദാനം ചെയ്ത ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും ഒറ്റു കൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഒരു കടും വെട്ട് മന്ത്രി സഭയ്ക്ക് മാത്രമേ ഇത്തരത്തില്‍ ജനവിരുദ്ധ തീരുമാനം ഭരണത്തിന്റെ അവസാന നാളുകളില്‍ എടുക്കാന്‍ കഴിയുവെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി 127. 85 ഏക്കര്‍ മിച്ച ഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍ എം ഇസെഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നികത്താന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറക്കിയത്.

vs

ജയില്‍ കിടന്നു കൊണ്ട് തന്റെ മകനെതിരായി വ്യാജമായ ആരോപണം ഉന്നയിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചെതെന്ന് വി എസ് ആരോപിച്ചു. സര്‍ക്കാരിന്റെ നിയമ വിരുദ്ധമായ ഈ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍ പരവൂര്‍, പുത്തന്‍ വേലിക്കര, മാള എന്നിവിടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ച ഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്.

എന്നാല്‍ ഐടി വ്യവസായത്തിനെന്ന വ്യാജേനെ കമ്പനി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. 1600 കോടിയുടെ വ്യവസായം ഉണ്ടാവുമെന്നും മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ മിച്ച ഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവിറക്കിയത്.

English summary
vs achuthananthan against ommen chandy government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X