സുരാജ് നടനമികവില്‍ ആത്മാവ് ചാലിച്ച നടന്‍: വിഎസ്
തിരുവനന്തപുരം: ദേശീയ പുരസ്‌കാര ലഭിച്ച നടനെ സംസ്ഥാന സര്‍ക്കാര്‍ ഹാസ്യതാരമായി ഒതുക്കിയത് വലിയ ചര്‍ച്ചാ വിഷയമായിരിക്കകയാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് ഇത്രം ദിവസമായിട്ടും അതേ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.
ഒരു വിഭാഗം സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നല്‍കാത്തത് അത്രവലിയ തെറ്റല്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും വലിയ പിഴവായിപ്പോയി എന്ന് വാദിക്കുന്നവരാണ് ഏറെയും. എങ്ങനെയായാലും ഒരേ വര്‍ഷം സംസ്ഥാന സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിന്റെയും പുരസ്‌കാരം ലഭിച്ച സുരാജ് അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനങ്ങള്‍ നല്‍കി. നടന മികവില്‍ ആത്മാവ് ചാലിച്ച നടനാണ് സുരാജ് വെഞ്ഞാറമൂടെന്ന് വി എസ് പറഞ്ഞു.
ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ദേശീയ പുരസ്‌കാരം നേടിയ സുരാജിന് റസിഡന്‍സ് അസോസിയേഷന്‍സ് ഫെഡറേഷന്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി എസ്.












Click it and Unblock the Notifications