കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെതിരായ ശുപാര്‍ശ പകപോക്കലിന്റെ ഭാഗം; മുഖ്യമന്ത്രിക്ക് വിഎസ് കത്ത് നല്‍കി...

വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണെന്നും, ഇതില്‍ ഇടപെടണമെന്നും വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടു.

Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായെന്ന് വിഎസ് അച്യുതാനന്ദന്‍. വിജിലന്‍സില്‍ സ്തംഭനാവസ്ഥയാണെന്നും, ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് വിഎസ് ഇക്കാര്യം സൂചിപ്പിച്ചത്.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫയലുകള്‍ ഉപയോഗിക്കുന്നു. ഇത് അഴിമതി കേസുകള്‍ കോടതിയിലെത്തുമ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും, വിഷയത്തില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരിനിടെ വിജിലന്‍സില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല.

vsachuthanathan

കുറ്റക്കാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ശ്രമിക്കുന്നതായും വിഎസ് കത്തില്‍ പറയുന്നു. അറസ്റ്റിലായ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി പദ്മകുമാര്‍ ഐഎഎസിനെതിരെ ചീഫ് സെക്രട്ടറി നടപടിയെടുത്തില്ലെന്നും വിഎസ് കത്തിലൂടെ ആരോപിക്കുന്നുണ്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയെ സംബന്ധിച്ച് മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടുകയും ചെയ്തിരുന്നു.

English summary
VS Achuthananthan gives letter to Chief Minister on Vigilance issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X