യുവ നടിക്ക് പിന്തുണയുമായി വിഎസ്;നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍
സംഭവം പുറത്ത് പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ പിന്തുണയുമറിച്ച് ഭരണ പരിഷ്‌കാര കമ്മീഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. ഫോണിലൂടെയാണ് നടിക്ക് അച്യുതാനന്ദന്‍ പിന്തുണയറിയിച്ചത്.
സംഭവം പുറത്ത് പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. നടിയുടെ നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം നടിയോട് പറഞ്ഞു. അതേസമയം നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ ഏറിഞ്ഞെന്ന് നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി പറഞ്ഞു.

ഗ്രോശ്രീ പാലത്തില്‍ നിന്ന് ഫോണ്‍ താഴേയ്ക്ക് ഇട്ടെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് പോലീസ് നിഗമനം. മൊബൈല്‍ ഫോണ്‍ എറിഞ്ഞ് കളഞ്ഞ സ്ഥലം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിനിടെ സുനി പോലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. കൊച്ചി കായലില്‍ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തില്‍ എറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ചിത്രങ്ങളുള്ള മെമ്മറി കാര്‍ഡ് കറുകുറ്റിയിലെ അഭിഭാഷകന് നല്‍കിയ കവറിലുണ്ടെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications