വിവരമുണ്ടെങ്കില്‍ വെള്ളാപ്പള്ളി ഇങ്ങനെ പറയോ? വെള്ളാപ്പള്ളിക്ക് വി എസിന്റെ ചുട്ടമറുപടി
തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്കട്ടറി വെള്ളാപ്പള്ളി നടേശന് വി എസ് അച്യുതാനന്ദന്റെ ചുട്ട മറുപടി. തന്നെ ശിഖണ്ഡി എന്ന് വിളിച്ചത് വെള്ളാപ്പള്ളി നടേശന്റെ വിവരക്കേടാണെന്ന് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.
ശിഖണ്ഡി എപ്പോഴും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പേരില്‍ അണി നിരന്ന ആളാണ്. തന്നെ ശിഖണ്ഡി എന്നു വിളിച്ച നടേശന്‍ കൗരവ പക്ഷത്ത് സ്വയം പ്രതിഷ്ടിക്കുന്നു.യഥാര്‍ഥ ശ്രീനാരയണിയരും നടേശ ക്ഷേമസഭയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. തന്റെ പാര്‍ട്ടിയിലും പാര്‍ട്ടിയിലും സവര്‍ണ്ണരും അവര്‍ണ്ണരുമില്ലയെന്നും വി എസ് പറഞ്ഞു.നടേശന്റെ ഒരു നയാ പൈസ പോലും ഇല്ലെന്നും വി എസ് പ്രതികരിച്ചു.

വിഎസ് അച്യുതാനന്ദനെ ശിഖണ്ഡി വേഷം കെട്ടിച്ച് പിണറായി വിജയന്‍ യുദ്ധം ചെയ്യുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു.ഈഴവരെ വീഴ്ത്താന്‍ വേണ്ടിയാണ് സി പി എമ്മിന്റെ ശ്രമമെന്നും ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അധികാരത്തിലെത്താന്‍ വേണ്ടി സി പി ഐ എം എന്തും ചെയ്യുമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. .വിഎസ് ഇതുവരെ മിണ്ടാതിരുന്നത് എന്താണെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വി എസ് അച്യുതാനന്ദന്‍ ശിഖണ്ഡിയെന്നും കെ പി സി സി പ്രസിഡണ്ട് നികൃഷ്ട ജീവിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി എസിന്റെ വരവ്.












Click it and Unblock the Notifications