കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ വിധിയിൽ അവ്യക്തത; ഭരണഘടനാ ബെഞ്ചിന് പോലും ഒരുമിച്ച് തീരുമാനമെടുക്കാനായില്ലെന്ന് വിഎസ്!

Google Oneindia Malayalam News

തിരുവനന്തപുരം: അധാർ വിധിയിൽ അവ്യക്തതയുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണ് ആധാർ വിഷയത്തിലെ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ പദ്ധതിയുടെ നിര്‍വഹണം കുറ്റമറ്റതാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

<strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!</strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!

ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയില്‍ ഹര്‍ജിക്കാരുടെ വാദം ഏതാണ്ട് പൂര്‍ണമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തികളുടെ വിവരങ്ങളുടെ ചോര്‍ച്ചയും, ദുരുപയോഗവും ആയിരുന്നു ഹര്‍ജികളിലെ പ്രധാനപ്പെട്ട പ്രശ്നങ്ങള്‍. അത് ഏറെക്കുറെ ഭൂരിപക്ഷ വിധിയില്‍ പോലും അംഗീകരിച്ചിട്ടുണ്ട്. ഗൗരവമേറിയ പ്രശ്നമാണിതെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ അന്തസത്ത അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രശ്നം പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് കൊണ്ടുവരേണ്ടതാണെന്നും വിഎസ് പറഞ്ഞു.

കൂടുതൽ ചർച്ചകൾ ഉണ്ടാകണം

കൂടുതൽ ചർച്ചകൾ ഉണ്ടാകണം


ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിച്ച് വിധി പ്രസ്താവിച്ചു കഴിഞ്ഞപ്പോഴേക്കും, മഹാഭൂരിപക്ഷം വരുന്ന പൗരന്മാര്‍ക്കും ആധാര്‍ എടുക്കേണ്ടിവന്നു എന്നത് ഈ വിധിന്യായത്തെ വിമർശന വിധേയമാക്കുന്നുണ്ടെന്നും വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കി. വിധി സമഗ്രമായ പഠനത്തിന് വിധേയമാക്കണം. കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവണം. വളരെ ഗൗരവമായ ഒരു ദേശീയ പ്രശ്നത്തിന്റെ സുപ്രധാനമായ ഒരു ഘട്ടം കഴിഞ്ഞു എന്നേ കണക്കാക്കേണ്ടതുള്ളുവെന്നും വിഎസ് അഭിപ്രായപ്പെട്ടു.

ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കേണ്ടതില്ല

ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കേണ്ടതില്ല


ഭൂരിപക്ഷ വിധിന്യാസം വായിച്ച ജസ്റ്റിസ് സിക്രി പറഞ്ഞത് ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കണമെന്ന പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിലെ ചട്ടം ‘സ്വകാര്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്' എന്നാണ്. അത് രാജ്യ താല്‍പര്യത്തിന് യോജിച്ചതല്ലന്നും പറയുന്നു. അതിനാല്‍ ബാങ്ക് അക്കൗണ്ടുകളുമായി യോജിപ്പിക്കേണ്ടതില്ലെന്നും കോടതി വിധിയിൽ പറയുന്നു. ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം സ്വകാര്യ കമ്പനികള്‍ ആധാര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്നും കോടതി പറയുന്നു.

ഭരണഘടനാ വിരുദ്ധം

ഭരണഘടനാ വിരുദ്ധം

അതേസമയം ആധാര്‍ പദ്ധതി പൂര്‍ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടുന്നത്. 2016ല്‍ മണി ബില്ലായി ആധാര്‍ നിയമം പാസാക്കിയതു തന്നെ ഭരണഘടനാ വിരുദ്ധമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധാര്‍ മണി ബില്ലായി പാസാക്കിയത് ഭരണഘടനയെ വഞ്ചിക്കലാണ്.' എന്നായിരുന്നു ചന്ദ്രചൂഢിന്റെ നിരീക്ഷണം. നിയമങ്ങള്‍ പാസാക്കുന്നതില്‍ രാജ്യസഭയുടെ പ്രാധാന്യവും അദ്ദേഹത്തിന്റെ വിധിന്യായത്തില്‍ ഉയര്‍ത്തിക്കാട്ടി.

അസ്വാഭാവികത ഒന്നും തന്നെയില്ല

അസ്വാഭാവികത ഒന്നും തന്നെയില്ല

എന്നാൽ ആധാര്‍ മണി ബില്ലായി കൊണ്ടുവന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തില്‍ ഭൂരിപക്ഷ നിലപാട്. സ്വകാര്യതയുടെയും വിവര സംരക്ഷണത്തിന്റെയും ലംഘനമാണ് ആധാര്‍ പദ്ധതിയെന്നും അദ്ദേഹം നിലപാടെടുത്തു. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 ഭരണഘടനയുടെ 14, 21 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്നും സ്വകാര്യ സ്ഥാപനങ്ങളെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് വിവര ചൂഷണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
VS Achuthananthan's comments about Aadhar verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X