വിഎസ് പറഞ്ഞ 'കത്ത്' ചര്‍ച്ച നടക്കട്ടെ: പിണറായി
പത്തനംതിട്ട: രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ എഴുതിയ കത്ത് സിപിഎമ്മില്‍ ചര്‍ച്ചയാകുന്നു. കത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് വിഎസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജന്‍ പറഞ്ഞു. കേരള രക്ഷാ യാത്രയ്ക്കിടെ പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്ത് പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ എന്ന് വിഎസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികിച്ചിരുന്നു.
അതേ സമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ നടത്തിയ സമരം ചില യുഡിഎഫ് കക്ഷികളുടെയും ആര്‍എംപി നേതാക്കളുടെയും ഗൂഢാലോചനയെ തുടര്‍ന്നാണ്. ആ ഗൂഢാലോചനയില്‍ വിഎസിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പിണറായി പറഞ്ഞു. രമയുടെ നിരാഹാര സമരത്തിന് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിഎസും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. -പിണറായി പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായാണ് രമ നിരാഹാരം കിടന്നതും പിന്നീട് വിജയശ്രീലാളിതയും സുസ്‌മേരവദനയായും മടങ്ങിയത്. അത് കണ്ടിട്ടാണ് സമരം ചീറ്റിപ്പോയെന്ന് താന്‍ പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു. സമരപ്പന്തലില്‍ വി എസ് വരുമെന്ന് രമ പ്രസംഗിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് പിണറായി ചോദിച്ചു. വിഎസ് സമരപ്പന്തലില്‍ എത്തിയിട്ടില്ല, അതുകൊണ്ട് തന്നെ ഗൂഢാലോചനയില്‍ വിഎസിനെ ഉള്‍പ്പെടുത്തേണ്ടെന്ന് പിണറായി പറഞ്ഞു.
വിഎസിന്റെ കത്തിനെ കുറിച്ച് വ്യക്തത ലഭിക്കാതെയാണ് താന്‍ പ്രസ്താവന നത്തിയതെന്നും പിണറായി പറഞ്ഞു. വിഎസ് അയച്ച കത്ത് പുറത്തുവന്നപ്പോള്‍ അത് അയച്ചത് ആരാണെന്ന് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് പാര്‍ട്ടി പുറത്താക്കിയ വിഎസിന്റെ മുന്‍ സ്റ്റാഫുകളെ കുറിച്ച് താന്‍ പറഞ്ഞത്. കത്തയച്ച കാര്യം വിഎസ് തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അതേകുറിച്ച് സംശയത്തിന്റെ ആവശ്യമില്ല- പിണറായി പറഞ്ഞു.












Click it and Unblock the Notifications