കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്; വിമര്‍ശനം വാളയാറില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍

പോലീസിന്റെ ഈ നിഷ്‌ക്രിയത്വമാണ് നാലാംക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട് മരിക്കാനിടയായ സംഭവത്തിലാണ് വിഎസിന്റെ വിമര്‍ശനം.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാലവിളംബമുണ്ടാക്കിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഈ നിഷ്‌ക്രിയത്വമാണ് നാലാംക്ലാസുകാരിയായ രണ്ടാമത്തെ കുട്ടിയുടെയും മരണത്തിനിടയാക്കിയതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

 പീഡനം ദുരൂഹ മരണമാക്കി

പീഡനം ദുരൂഹ മരണമാക്കി

രണ്ടു മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും അത് ദുരൂഹ മരണമാക്കി ലാഘവത്തോടെ കാണുകയാണ് പോലീസ് ചെയ്തതെന്ന് വിഎസ് പറഞ്ഞു.

 പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

രണ്ടാമത്തെ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.

 പോലീസ്

പോലീസ്

പ്രതികള്‍ക്ക് ഒത്താശ ചെയ്ത പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്ക്

മാതാപിതാക്കള്‍ക്ക്

പീഡനത്തിനിരയായി മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

 അന്വേഷണം

അന്വേഷണം

പാലക്കാട്ടെ ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണമെന്നും ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

English summary
VS Achuthananathan against police for walayal girls death issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X