കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിനെതിരെ പൊട്ടിത്തെറിച്ച് വിഎസ്; അക്ഷരവിരോധികളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്‌

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നു വിഎസ് | Oneindia Malayalam

കൊച്ചി: സംഘപരിവാര്‍ ഭീഷണിയേതുടര്‍ന്ന് എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ നിന്ന് പിന്‍വലിച്ചതിനെതിരേ പ്രതിഷേധം പുകയുന്നു. നിരവധി പ്രമുഖരും സര്‍ക്കാറും ഹരീഷിനും നോവലിനും പിന്തുണയര്‍പ്പിച്ച് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ വന്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. നോവലിന്റെ രണ്ടാമത്തെ ലക്കത്തില്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

സംഘപരിവാര്‍

സംഘപരിവാര്‍

എഴുത്തുകാര്‍ക്കെതിരേ ഭീഷണിഉയര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകളെ കേരളത്തില്‍ വേരുറപ്പിക്കാന്‍ അനുവദിക്കരുതെന്ന നിലപാടുമായി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇതിനോടകം തന്നെ നോവലിസ്റ്റിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

വിഎസ്

വിഎസ്

സംഭവത്തില്‍ പ്രതികരണവുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകായാണ്. നോവല്‍ ഒരു കാരണവശാലും പിന്‍വലിക്കരുത്. സംഘ്പരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കരുത്. നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

അക്ഷര വിരോധി

അക്ഷര വിരോധി

നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ തയാറാകണം. വാളോങ്ങുന്നവരെ അക്ഷര വിരോധികളായി സമൂഹം കാണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മാതൃഭൂമി സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

മാതൃഭൂമി

മാതൃഭൂമി

ഈ ആരോപണം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹരീഷിന്റെ മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നതെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍ പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ പിന്തുണ

സര്‍ക്കാര്‍ പിന്തുണ

നോവല്‍ പിന്‍വലിക്കേണ്ടി വന്നതോടെ നോവലിസ്റ്റിന്
സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുകയാണ്. ഒടുവില്‍ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തിന് പിന്തുണയറിയിച്ചിരിക്കുകയാണ്. സംഘപരിവാറിന്റെ ആക്രമണത്തില്‍ പതറരുതെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശം.

മന്ത്രി സുധാകരന്‍

മന്ത്രി സുധാകരന്‍

മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്നും മന്ത്രി സുധാകരന്‍ ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസീദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്‍മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എം മുകുന്ദന്‍

എം മുകുന്ദന്‍

മീശ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിച്ചാലും ചരിത്രത്തില്‍ നിന്നും മാഞ്ഞുപോകില്ലെന്നായിരുന്നു എഴുത്തുകാരന്‍ എം മുകുന്ദന്‍ന്റെ പ്രതികരണം. പ്രസിദ്ധീകരിച്ച മൂന്നാമധ്യായം ചരിത്രത്തില്‍ എക്കാലത്തും നിലനില്‍ക്കും. വര്‍ഗീയ വിരുദ്ധമായി ചിന്തിക്കുന്ന മനുഷ്യര്‍ അത് എക്കാലവും കൊണ്ടുനടക്കും. മഹാഭാരത്തിന്റെ, രാമായണത്തിന്റെ ഗംഗാനദിയുടെ, ഹിമാലയത്തിന്റെ മാത്രം ഇന്ത്യയെയാണ് ഹിന്ദു വര്‍ഗീയവാദികള്‍ ഉണ്ടാക്കു.ന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവും

പ്രതിപക്ഷ നേതാവും

പ്രതിപക്ഷ നേതാവ്, സച്ചിതാനന്ദന്‍, പികെ പാറക്കടവ്, ഉണ്ണി ആര്‍, തുടങ്ങിയ പല പ്രമുഖരും നോവലിസ്റ്റിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമകാലിക മലയാലം വാരിക നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാമെന്ന് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ എസ് ഹരീഷ് പ്രതികരിച്ചിട്ടില്ല.

English summary
vs achuthannadan support s hareesh meesha novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X