ചാണ്ടി പൂജപ്പുര ജയിലിലേക്ക് പോകേണ്ടി വരും: വിഎസ്
ആലപ്പുഴ: വാക്കുകള്‍ക്കൊണ്ട് മുഖ്യമന്ത്രിയെ വെട്ടി വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇത്തവണ അല്പം പേടിപ്പിച്ചുകൊണ്ടാണ് രാജിയാവശ്യപ്പെട്ടത്. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാല്‍ ഉമ്മന്‍ചാണ്ടി നേരെ പൂജപ്പുര സെന്‍ട്രല്‍ജയിലിലേക്ക് പോകേണ്ടിവരുമെന്നാണ് വിഎസ് പറഞ്ഞത്.
സോളാര്‍ എന്നപേരില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ കള്ളക്കളിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് വിഎസ് ആരോപിച്ചു. മുപ്പത്തിമൂന്ന് കേസുകളിലായി ലക്ഷകണക്കിന് രൂപയാണ് ഇവര്‍ അപഹരിച്ചത്. ഇതിന് കേന്ദ്രമന്ത്രിയും സംസ്ഥനമന്ത്രിമാരും കൂട്ടുനിന്നു.

സരിതയുമായി ഒരു കേന്ദ്രമന്ത്രിക്കും രണ്ട് സംസ്ഥാനമന്ത്രിമാര്‍ക്കും ശാരീരികമായും സാമ്പത്തികമായും ബന്ധമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് ബിജു രാധാകൃഷ്ണന്‍ തന്നെയാണ്. നാറിയ കേസില്‍ പ്രതികളായവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിമാരുമുണ്ടെന്ന് കാണിച്ചുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് പറഞ്ഞു.
അതിനിടയില്‍ കേന്ദ്രത്തിനിട്ടും വിഎസ് ഒന്ന് താങ്ങി. വന്‍കിട കുത്തകകളുടെ താത്പര്യം സംരക്ഷിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിയമപരമായി ഇവരെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ജനങ്ങള്‍ ഇതിന് മുന്നിട്ടിറങ്ങും.
രാഷ്ട്രത്തെ അടിമത്തത്തിലേക്ക് നയിക്കുന്ന ഇത്തരം നീക്കത്തിനെതിരെ വരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് വിഎസ് പറഞ്ഞു. കാസര്‍ക്കോട് വി കേശവന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം












Click it and Unblock the Notifications