വിഎസ് വീണ്ടും:ലാവലിന്‍ അഴിമതി തന്നെ
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ വീണ്ടും വിഎസ് നയം വ്യക്തമാക്കി. പിണറായി വിജയനെ അഴിമതിക്കാരനെന്ന് നേരിട്ട് വിളിച്ചില്ലെങ്കിലും ലാവലിന്‍ അഴിമതി കേസ് തന്നെ എന്നാണ് വിഎസ് പറഞ്ഞത്. ഇന്ത്യ വിഷന്റെ മുഖാമുഖം പരിപാടിയില്‍ ആണ് വിഎസ് അച്യുതാനന്ദന്‍ ഇങ്ങനെ പറഞ്ഞത്.
ലാവലിന്‍ അഴിമതി കേസ് തന്നെയാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ട് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. അഴിമതി നടന്നിട്ടില്ലെങ്കില്‍ അത് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ടതാണെന്നും വിഎസ് അച്യുതാനന്ദന്‍ അഭിമുഖത്തില്‍ പറഞ്ഞു.

പള്ളിവാസല്‍. ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ ജോലികള്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. കരാറില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി 2006 ല്‍ ആണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പിണറായി വിജയന്‍ വൈദ്യതി മന്ത്രി ആയിരിക്കുന്ന കാലത്താണ് കരാര്‍ ഒപ്പിട്ടിരുന്നത്. പിന്നീട് 2009 ല്‍ ലാവലിന്‍ ഇടപാട് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്.
ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് അടുത്തിടെ സിബഐ കോടതി വിമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു വിഎസിന്റെ പ്രതികരണം.
രണ്ടും കല്‍പിച്ചുകൊണ്ട് തന്നെയാണ് വിഎസ് നില്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് അഭിമുഖത്തിലെ പല പരാമര്‍ശങ്ങളും നല്‍കുന്നത്.പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഏത് തരത്തിലുള്ളതാണെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും പ്രതിപക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയാല്‍ പോലും കാര്യമാക്കുന്നില്ലെന്നും വിഎസ് പറയുന്നു.












Click it and Unblock the Notifications