വിഎസ് വീണ്ടും പാര്‍ട്ടിക്കെതിരെ
തിരുവനന്തപുരം: സിപിഎം സംസ്ഥാന പ്ലീനത്തില്‍ വിഭാഗീയതയുടെ പേരില്‍ ഏറ്റവും പഴി കേട്ട നേതാവാണ് വിഎസ് അച്യുതാനന്ദന്‍. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കിയ ശേഷം നിശബ്ദനായ വിഎസ് വീണ്ടും പാര്‍ട്ടി നിലപാടിനെതിരെ തിരിയുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ് ബുക്ക് ഉപയോഗിച്ചു എന്ന വാര്‍ത്തയുടെ പിന്‍പറ്റിയാണ് ഇപ്പോള്‍ സിപിഎമ്മില്‍ പുതിയ പ്രശ്നം തുടങ്ങുന്നത്. വിവാദത്തിന് പിന്നില്‍ പ്രതികളെ കുടുക്കാനുള്ള ഗൂഢാലോനയാകാമെന്ന ജയില്‍ ഡിജിപിയുടെ പ്രസ്താവനയിലാണ് പാര്‍ട്ടി രണ്ട് ചേരിയില്‍ എത്തി നില്‍ക്കുന്നത്.

ജില്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റ പത്രമാണെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് വിഎസ് പ്രതികരിച്ചത്.
കേരളം കണ്ട മികച്ച ജയില്‍ ഡിജിപിമാരില്‍ ഒരാളാണ് അലക്‌സാണ്ടര്‍ ജേക്കബ് എന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ ജയിലില്‍ പ്രതികള്‍ക്ക് സ്വൈര്യ വിഹാരത്തിന് അവസരമൊരുക്കിയ ജയില്‍ ഡിജിപിയെ പുറത്താക്കണം എന്നായിരുന്നു വിഎസ് ആഞ്ഞടിച്ചത്. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിക്കണം എന്നും വിസ് പറഞ്ഞു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ അതി നിഷ്ഠൂരം എന്നാണ് വിഎസ് വീണ്ടും വിശേഷിപ്പിച്ചത്. പ്രതികള്‍ക്ക് ജയിലില്‍ അഴിഞ്ഞാടാന്‍ ഡിജിപി സൗകര്യം ഒരുക്കിക്കൊടുത്തു എന്നും വിഎസ് ആരോപിക്കുന്നു. ടിപി വധത്തില്‍ തന്റെ നിലപാടിന് ഇപ്പോഴും മാറ്റമില്ലെന്ന സൂചനയാണ് യഥാര്‍ത്ഥത്തില്‍ വിഎസ് നല്‍കുന്നത്.
ഇതിനിടെ ജയില്‍ ഡിജിപിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ വന്‍ വിവാദത്തിന് വഴിവെച്ച ജയില്‍ ഫേസ് ബുക്ക് വിവാദം സിപിഎമ്മിലും സമീപ ഭാവിയില്‍ വന്‍ പൊട്ടിത്തെറികള്‍ക്ക് വഴിവച്ചേക്കും.












Click it and Unblock the Notifications